Don't Miss

Bollywood

പ്രശസ്ത ബോളിവുഡ് നടൻ സുശാന്ത് രജ്പുത് മരിച്ച നിലയിൽ

പ്രശസ്ത ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിനെ മുംബൈ ബാന്ദ്രയിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. 34 വയസ്സായിരുന്നു. പത്തിലേറെ ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2013ൽ ഇറങ്ങിയ കൈ പോ ചേ എന്ന സിനിമയിലൂടെയാണ് അഭിനയത്തിലേക്ക് കടന്നത്. മഹേന്ദ്രസിംഗ് ധോണിയുടെ ജീവിത കഥ പറഞ്ഞ എം എസ് ധോണി ദി അൺടോൾഡ് സ്‌റ്റോറിയാണ് സുശാന്തിന്റെ കരിയർ ...

Read More »

രാജ്യസ്നേഹം ജ്വലിപ്പിച്ച ‘ഉറി’  200 കോടി ക്ലബ്ബില്‍

ഇന്ത്യൻ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രമേയമായി ഒരുക്കിയ ചിത്രം 200 കോടി ക്ലബ്ബിലേക്ക് എത്തിയെന്ന് റിപ്പോര്‍ട്ട്. നേരത്തേ 10 ദിവസം കൊണ്ട് 100 കോടി കളക്ഷനിലെത്താന്‍ ചിത്രത്തിന് സാധിച്ചിരുന്നു. നവാഗതനായ ആദിത്യ ധര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിക്കി കൗശലാണ്. യാമി ഗൗതം, കൃതി എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. മികച്ച മേക്കിംഗും ...

Read More »

പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മോഹന്‍ലാലിനും നമ്പി നാരായണനും പത്മഭൂഷണ്‍

ഈ വര്‍ഷത്തെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നടന്‍ മോഹന്‍ലാലിനും ശാസ്ത്രജ്ഞന്‍ നമ്പി നാരായണനും പത്മഭൂഷണ്‍ പുരസ്കാരം. നടനും നര്‍ത്തകനുമായ പ്രഭുദേവ, ഗായകന്‍ കെ ജി ജയന്‍, ശിവഗിരിയിലെ സ്വാമി വിശുദ്ധാനന്ദയ്ക്ക് എന്നിവര്‍ പത്മശ്രീ പുരസ്കാരത്തിന് അര്‍ഹനായി. അന്തരിച്ച പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ക്ക് മരണാനന്തര ബഹുമതിയായി പത്മശ്രീ നല്‍കും. മുന്‍രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി ഉൾപ്പെടെ മൂന്നു പേർക്ക് ഭാരതരത്‌ന ...

Read More »

“സണ്ണി ലിയോൺ കൊച്ചിയിൽ” വൻ വരവേൽപ് നൽകി ആരാധകർ

കൊച്ചി : പുലിമുരുകന് ശേഷം വൈശാഖ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് മധുരരാജ. സൂപ്പർ ഹിറ്റ് ചിത്രമായ പോക്കിരിരാജയുടെ തുടർച്ചയാണ് ഈ ചിത്രം. വൈശാഖ് ഉദയകൃഷ്ണ പീറ്റര്‍ ഹെയ്ന്‍ ടീം വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. മമ്മൂട്ടി – വൈശാഖ് ചിത്രം മധുരരാജയുടെ ഷൂട്ടിംഗിനായി സണ്ണി ലിയോൺ കൊച്ചിയിലെത്തി. മുളകുപാടം ഫിലിംസിൻ്റെ ബാനറില്‍ ...

Read More »

ആനന്ദ് മഹാദേവന്‍ പിന്മാറി, നമ്പി നാരായണനെക്കുറിച്ചുള്ള സിനിമ മാധവൻ സംവിധാനം ചെയ്യും

ഐ.എസ്.ആ ര്‍.ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം’റോക്കട്രി–ദ് നമ്പി എഫക്ട്’ എന്ന ചിത്രം മാധവൻ തന്നെ സംവിധാനം ചെയ്യും. ദേശീയ പുരസ്‌കാര ജേതാവായ ആനന്ദ് മഹാദേവനും മാധവനും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യാനിരുന്നത്.  “കഴിവുറ്റ സംവിധായകനാണ് ആനന്ദ് മഹാദേവന്‍. പക്ഷേ ചില ചുമതലകളില്‍ നിന്ന് മാറിനില്‍ക്കാന്‍ കഴിയാത്തതിനാല്‍ അദ്ദേഹം ഈ ചിത്രത്തില്‍ ...

Read More »

‘ഒടുവില്‍ അര്‍ബുദത്തിനെതിരായ പോരാട്ടത്തില്‍ വിജയിച്ചിരിക്കുന്നു, എല്ലാവര്‍ക്കും നന്ദി’

ഇമ്രാന്‍ ഹാഷ്മി ഇന്ന് ഏറെ സന്തോഷവാനാണ്. കാരണം മറ്റൊന്നുമല്ല, തന്റെ മകന്‍ അയാന്‍ ഹാഷ്മി അര്‍ബുദ രോഗത്തില്‍ നിന്നും ഇപ്പോള്‍ പൂര്‍ണ്ണമായും മുക്തനായിരിക്കുന്നു. താരം തന്നെയാണ് ഇതു സംബന്ധിച്ച ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഒടുവില്‍ അര്‍ബുദത്തിനെതിരായ പോരാട്ടത്തില്‍ വിജയിച്ചിരിക്കുന്നു, എല്ലാവര്‍ക്കും നന്ദി’ വലിയൊരു യാത്രയായിരുന്നു അത്. ക്യാന്‍സര്‍ സ്ഥിരീകരിച്ച് അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം അയാന്‍ രോഗ ...

Read More »

ശ്രീദേവി ബംഗ്ലാവിനെതിരെ വക്കീല്‍ നോട്ടീസ്

പ്രിയ വാര്യരുടെ ആദ്യ ബോളിവുഡ് ചിത്രമായ ശ്രീദേവി ബംഗ്ലാവിനെതിരെ നിയമ നടപടിയുമായി ശ്രീദേവിയുടെ ഭര്‍ത്താവും ബോളിവുഡ് നിര്‍മ്മാതാവുമായ ബോണി കപൂര്‍. ശ്രീദേവിയുടെ ജീവിതമാണോ ചിത്രത്തിന്റെ പ്രമേയം എന്നതിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ പുകഞ്ഞു കൊണ്ടിരിക്കവേ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ബോണി കപൂര്‍ വക്കീല്‍ നോട്ടീസ് അയച്ചു. ഇക്കാര്യം ചിത്രത്തിന്റെ സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി സ്ഥിരീകരിച്ചിട്ടുണ്ട്. ‘കഴിഞ്ഞ ആഴ്ച ...

Read More »

ബോളിവുഡ് വെബ് ത്രില്ലറില്‍ നീരജ് മാധവ്

നടന്‍ നീരജ് മാധവ് ബോളുവുഡിലേക്ക്. രാജ് – കൃഷ്ണ ടീമിന്റെ വെബ് സീരീസിലാണ് നീരജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മനോജ് വാജ്‌പേയ്, തബു എന്നീ ബോളിവുഡ് പ്രതിഭകള്‍ക്കൊപ്പമാകും നീരജിന്റെ ഹിന്ദിയിലെ അരങ്ങേറ്റം. ആമസോണ്‍ പ്രൈമിലൂടെയാണ് വെബ് സീരീസ് പ്രദര്‍ശനത്തിനെത്തിക്കുന്നത്. സെയ്ഫ് അലി ഖാന്‍ നായകനായി എത്തിയ ഗോവ ഗോവ ഗോണ്‍ സംവിധാനം ചെയ്ത കൂട്ടുകെട്ടാണ് ...

Read More »

നരേന്ദ്രമോദിയായി ബോളിവുഡ് താരവും ബി.ജെ.പി എം.പിയുമായ പരേഷ് റാവല്‍ എത്തുന്നു

നരേന്ദ്രമോദിയുടെ ജീവിത കഥയും സിനിമയാകുന്നു. ബോളിവുഡ് താരവും ബി.ജെ.പി എം.പിയുമായ പരേഷ് റാവലാണ് മോദിയായി വേഷമിടുന്നത്. പരേഷ് റാവല്‍ തന്നെയാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ഏറെ വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രമാണ് ഇതെന്നും ഇതിന്റെ ചിത്രീകരണം ഒക്ടോബറില്‍ തുടങ്ങുമെന്നും പരേഷ് റാവല്‍ വ്യക്തമാക്കി. നേരത്തെ സര്‍ദാര്‍ എന്ന ചിത്രത്തില്‍ സര്‍ദാര്‍ വല്ലഭായി പട്ടേലായും ഉടന്‍ പുറത്തിറങ്ങുന്ന രാജ് ...

Read More »

സഞ്ജയ് ദത്തായി രണ്‍ബീര്‍ കപൂര്‍

സഞ്ജയ് ദത്തിന്റെ ജീവിതം ചിത്രീകരിക്കുന്ന ‘സഞ്ജു’വിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ നായകവേഷത്തിലെത്തുന്ന രണ്‍ബീര്‍ കപൂര്‍ അടിമുടി സഞ്ജയ് ദത്തായി മാറിയിരിക്കുകയാണ്. ചിത്രത്തിന്റെ സംവിധായകന്‍ രാജ്കുമാര്‍ ഹിറാനിയാണ് സിനിമയുടെ പോസ്റ്റര്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. സഞ്ജയ് ദത്തിന്റെ പ്രശസ്തമായ മുന്നാഭായിയുടെ വേഷത്തിലാണ് ആദ്യം പുറത്തുവിട്ട പോസ്റ്ററില്‍ രണ്‍ബീര്‍. ‘യുവാവായ സഞ്ജുവാകാനാണ് ഏറെ കഷ്ടപ്പെട്ടത്. പക്ഷേ, മുന്നാഭായി രസകരമായ റോള്‍ ...

Read More »