Don't Miss

Mollywood

സംവിധായകന്‍ സച്ചി അന്തരിച്ചു

മലയാള സിനിമയിലെ എണ്ണം പറഞ്ഞ വാണിജ്യ വിജയങ്ങളുടെ ശില്പിയായ സച്ചി എന്ന കെ.ആർ. സച്ചിദാനന്ദൻ (48) അന്തരിച്ചു. സംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവുമായിരുന്നു. രാത്രി പത്തുമണിയോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതം മൂലമാണ് മരണം. ഇടുപ്പെല്ല് ശസ്ത്രക്രിയയ്ക്കിടെയായിരുന്നു ആദ്യം ഹൃദയഘാതമുണ്ടായത്.അയ്യപ്പനും കോശിയും, അനാര്‍ക്കലി എന്നീ സിനിമകള്‍ സംവിധാനം ചെയ്തു. 2007 ല്‍ ഷാഫി സംവിധാനം ചെയ്ത ...

Read More »

എം ജി രാധാകൃഷ്‌ണന്റെ ഭാര്യ പത്മജ രാധാകൃഷ്‌ണൻ അന്തരിച്ചു

സംഗീത സംവിധായകന്‍ പരേതനായ എം.ജി.രാധാകൃഷ്ണന്റെ ഭാര്യ പത്മജ രാധാകൃഷ്ണന്‍(68) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം.2013 ല്‍ പുറത്തിറങ്ങിയ മിസ്റ്റര്‍ ബീന്‍ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വേണ്ടി പത്മജ രാധാകൃഷ്ണന്‍ വരികളെഴുതിയിട്ടുണ്ട്. എം ജി രാധാകൃഷ്‌ണന്‍ സംഗീതം ചെയ്‌തിട്ടുള്ള ലളിതഗാനങ്ങള്‍ രചിച്ചിരുന്നു.‌‌തിരുവനന്തപുരത്തെ സാംസ്‌കാരിക സാഹിത്യ രംഗങ്ങളില്‍ സജീവസാന്നിധ്യമായിരുന്നു. ...

Read More »

സംയുക്ത വർമ വീണ്ടും ക്യാമറയ്ക്കു മുന്നിൽ; യോഗചിത്രം വൈറല്‍

യോഗയില്‍ തനിക്കുള്ള താല്‍പ്പര്യവും യോഗ പരിശീലിക്കുന്നതും മുന്‍പു തന്നെ വെളിപ്പെടുത്തിയിട്ടുണ്ട് നടി സംയുക്ത വര്‍മ. ബിജു മേനോനുമായുള്ള വിവാഹ ശേഷം ഏറെ വര്‍ഷങ്ങളായി സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സംയുക്ത ഇപ്പോള്‍ ഒരു യോഗ സ്‌പെഷ്യല്‍ വിഡിയോ ഷൂട്ടുമായി രംഗത്തെത്തിയിരിക്കുകയാണ്. മുമ്ബത്തേക്കാളും ഫിറ്റ്‌നസ് കാത്തു സൂക്ഷിക്കുന്നതില്‍ താരം മുന്‍പന്തിയിലാണ്. രണ്ട് കോസ്റ്റിയൂമുകളില്‍ സംയുക്ത എത്തുന്ന ചിത്രത്തില്‍ വിവിധ ...

Read More »

‘കുമ്പളങ്ങിയിലെ സിമി’ സംവിധായികയാവുന്നു

കുമ്പളങ്ങി നൈറ്റ്സ് ഇന്നും പ്രേക്ഷക മനസില്‍ ഓടി എത്തുന്ന ഒന്നാണ്. അതില്‍ ഷമ്മി എന്ന സൈക്കോയുടെ ഭാര്യയായി വേഷമിട്ട സിമിയും പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ഒന്നാണ്. യഥാര്‍ത്ഥ പേര് ഗ്രേസ് ആന്റണി എന്നാണെങ്കിലും ഗ്രേസിന്റെ ഏഴാമത്തെ ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ് എങ്കിലും സിമിയായാണ് നടി ഇപ്പോഴും അറിയപ്പെടുന്നത്. ഇപ്പോള്‍ താരം സംവിധായക രംഗത്ത് കൂടി ചുവടുവെയ്ക്കുകയാണ്. നല്ലൊരു ...

Read More »

‘കരണ്ട്’ തിന്നുന്ന ബില്‍ വന്നി‘കരണ്ട്’ തിന്നുന്ന ബില്‍ വന്നിട്ടുണ്ട്; വൈറലായി സംവിധായകന്റെ കുറിപ്പ്ട്ടുണ്ട്; വൈറലായി സംവിധായകന്റെ കുറിപ്പ്

വൈദ്യുതിബില്ലുമായി ബന്ധപ്പെട്ട് സംവിധായകന്‍ അനീസ് ഉപാസന ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രം ശ്രദ്ധേയമാകുന്നു. കരണ്ട് തിന്നുന്ന ബില്‍ വന്നിട്ടുണ്ട് എന്ന അടിക്കുറിപ്പോടെയാണ് സംവിധായകന്‍ തനിക്ക് ലഭിച്ച വൈദ്യുതി ബില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അനീഷ് ഉപാസനയുടെ ഇത്തവണത്തെ കറന്റ് ബില്‍ 11,273 രൂപയാണ്. സാധാരണ വരാറുള്ളത് പരമാവധി 1700 രൂപയാണ് എന്ന് അനീഷ് ഉപാസന പറയുന്നു. ഇത്രയും കറണ്ട് ...

Read More »

ലാലേട്ടനുള്ള തിരക്കഥ മനസിൽ ഉണ്ടെന്ന്; അൽഫോൺസ് പുത്രൻ

മോഹൻലാലിനെ നായകനാക്കി തിരക്കഥ മനസിൽ ഉണ്ടെന്ന് അൽഫോൺസ് പുത്രൻ. തന്റേതായ ശൈലിയിൽ കഥപറഞ്ഞ സംവിധായകനാണ് അൽഫോൺസ് പുത്രൻ. അവതരണരീതിയിലെ മികവുകൊണ്ടും, എഡിറ്റിംഗിലെ വ്യത്യസ്ഥതകൊണ്ടും പ്രേക്ഷകശ്രദ്ധ നേടിയ രണ്ടു ചിത്രങ്ങളാണ് പ്രേമവും നേരവും. ഈ രണ്ടു ചിത്രങ്ങളിൽ നിന്നും വ്യത്യസ്ഥമായിരിക്കും  വരാനിരിക്കുന്ന മോഹൻലാൽ ചിത്രമെന്ന് സംവിധായകൻ പറയുന്നു. മോഹൻലാൽ ആരാധകരെ തൃപ്തിപ്പെടുത്തുന്ന ഉഗ്രൻ തിരക്കഥയാണ് ഒരുങ്ങുന്നതെന്ന് മമ്മൂട്ടിയേയും ...

Read More »

നിമിഷ സജയൻ ഹിന്ദി ഷോര്‍ട് ഫിലിമില്‍ നായികയായി ;ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

ഘര്‍ സെ എന്നാ ഹിന്ദി ഷോര്‍ട്ട് ഫിലിമിലാണ് നിമിഷ സജയൻ നായികയാകുന്നത് . ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.മൃദുല്‍ നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജെ രാമകൃഷ്‍ണ കുളൂര്‍ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജോമോൻ ടി ജോണ്‍ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. മൃദുല്‍ നായരുടേത് തന്നെയാണ് ചിത്രത്തിന്റെ കഥ. ബിടെക് എന്ന സിനിമയുടെ സംവിധായകനാണ് മൃദുല്‍ ...

Read More »

‘സിനിമാസെറ്റുകളുടെ കാവല്‍ക്കാരന്‍’, മാറനല്ലൂര്‍ ദാസ് അന്തരിച്ചു

സിനിമാ ലൊക്കേഷനുകളിലെ സജീവ സാന്നിധ്യമായിരുന്ന കാവല്‍ക്കാരന്‍ സൂപ്പര്‍വൈസര്‍ മാറനല്ലൂര്‍ ദാസ് (46) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മഞ്ഞപ്പിത്തത്തിന് ചികിത്സയിലായിരുന്നു. തിരുവനന്തപുരം കാട്ടാക്കട മാറനല്ലൂര്‍ സ്വദേശിയാണ്. പ്രൊഡക്ഷന്‍ ജോലികളിലൂടെയാണ് മാറനല്ലൂര്‍ ദാസ് സിനിമയിലേക്കു വരുന്നത്. പിന്നീടാണ് താരങ്ങളുടെ ബോഡിഗാര്‍ഡ് എന്ന നിലയിലേക്കു വരുന്നത്. വനിതകള്‍ ഉള്‍പ്പെടെ നൂറിലേറെ പേര്‍ പ്രവര്‍ത്തിച്ചിരുന്നു ദാസിന്റെ സുരക്ഷാ സംഘത്തില്‍. താരങ്ങളുടെ ...

Read More »

‘സിനിമ അതിജീവിക്കില്ലെന്ന് വിചാരിക്കുന്നവരുണ്ട്’; പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗ് സെപ്റ്റംബറിലെന്ന് സംവിധായകന്‍ വിനയന്‍

ലോക്ക് ഡൗണ്‍ കാരണം ആദ്യം നിശ്ചലമായ മേഖലകളില്‍ ഒന്നാണ് സിനിമാ മേഖല. അതേസമയം കൊവിഡിന് മുന്നില്‍ ജീവിതവും സിനിമയുമൊക്കെ തകര്‍ന്നെന്ന് കരുതുന്ന സുഹൃത്തുക്കള്‍ ചുറ്റുമുണ്ടെന്നും എന്നാല്‍ നമ്മള്‍ ഈ പ്രതിസന്ധിയെ തരണം ചെയ്യുമെന്ന് സംവിധായകന്‍ വിനയന്‍. താന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ’19-ാം നൂറ്റാണ്ടി’ന്റെ സോംഗ് കമ്പോസിംഗ് ആരംഭിച്ചെന്നും സെപ്റ്റംബര്‍ അവസാനത്തോടെ ചിത്രത്തിന്റെ ...

Read More »

ഓടിയന്റെ ഒടിവിദ്യ വൈറല്‍

വലിയ വാര്‍ത്താപ്രാധാന്യം നേടിയ മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ തിയറ്ററുകളില്‍ വന്‍ പ്രതീക്ഷകളുമായാണ് എത്തിയത്. പ്രതീക്ഷകള്‍ക്കൊത്ത വിജയം നേടിയില്ലെങ്കിലും വിഎ ശ്രീകുമാര്‍ സംവിധാനം ചെയ്ത ചിത്രം മൊത്തം ബിസിനസില്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോള്‍ ചിത്രത്തിന്റെ ഡിവിഡി റിലീസിന് ഒരുങ്ങുകയാണ്. സയ്‌ന വിഡിയോസാണ് ഡിവിഡി അവകാശം സ്വന്തമാക്കിയിട്ടുള്ളത്. ഡിവിഡി റിലീസിന് മുന്നോടിയായി ചിത്രത്തിലെ ഒരു പ്രധാന രംഗത്തിന്റെ ...

Read More »