Don't Miss

അബ്രഹാമിന്റെ സന്തതികള്‍ക്ക് ഗള്‍ഫിലും കളക്ഷന്‍ റെക്കോഡുകള്‍ തിരുത്തിക്കൊണ്ട് മുന്നേറുകയാണ്.

ഷാജി പാടൂര്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികള്‍ കളക്ഷന്‍ റെക്കോഡുകള്‍ തിരുത്തിക്കൊണ്ട് മുന്നേറുകയാണ്. ചിത്രം ഇന്നലെയാണ് യുഎഇ/ ജിസിസി സെന്ററുകളില്‍ റിലീസ് ചെയ്തത്. ആദ്യ ദിനത്തില്‍ മികച്ച കളക്ഷന്‍ ഗള്‍ഫ് നാടിലും ചിത്രം സ്വന്തമാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഫാന്‍സ് ഷോകളും സ്‌പെഷ്യല്‍ ഷോകളുമായാണ് ചിത്രത്തെ ആരാധകര്‍ വരവേറ്റത്. 70 ഓളം സെന്ററുകളിലാണ് യുഎഇ/ ജിസിസിയില്‍ ചിത്രം റിലീസ് ചെയ്തത്.

ചിത്രം ഒരാഴ്ച പിന്നിടുമ്പോള്‍ കേരളത്തിനു പുറത്തുള്ള ഇന്ത്യന്‍ സെന്ററുകളിലേക്കും ചിത്രമെത്തുകയാണ്. കേരളത്തില്‍ ലഭിച്ച മികച്ച വരവേല്‍പ്പിന്റെ കൂടി പശ്ചാത്തലത്തില്‍ വലിയ റിലീസാണ് റെസ്റ്റ് ഓഫ് ഇന്ത്യയില്‍ ചിത്രത്തിന് ലഭിക്കുന്നത്.

Image may contain: 1 person, beard and text

Image may contain: one or more people and text

Total
0
Shares

About admin