2016ൽ മലയാള സിനിമയെ ഞെട്ടിച്ച് സൂപ്പർ ഹിറ്റ് വിജയം കൈവരിച്ച ഹാപ്പി വെഡിംഗിനു ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ചങ്ക്സ്. ആദ്യ ചിത്രം പോലെ യുവാക്കളെ ആകർഷിക്കുന്ന എല്ലാ ഘടകങ്ങളും കോർത്തിണക്കിയ ചങ്ക്സ്. ആദ്യ ദിനം ഗംഭീര വരവേൽപ്പാണ് പ്രേക്ഷകർ തീയേറ്ററുകളിൽ നൽകിയത്. നർമ്മങ്ങൾ നിറഞ്ഞ, യുവാക്കളെ ത്രസിപ്പിക്കുന്ന അധികം സ്റ്റാർ കാസ്റ്റുകൾ ഇല്ലാത്ത ഈ കൊച്ചു ചിത്രം 1. 48 കോടി രൂപയാണ് ആദ്യദിന കളക്ഷനായി നേടിയത്. ബോസ്ഓഫീസിലേക്ക് ശക്തമായി കുതിക്കുകയാണ്. ചങ്ക്സ് രണ്ടാം ദിനം കളക്ഷനായി നേടിയത് 1.64 കോടി രൂപയാണ്. രണ്ടു ദിവസം പിന്നിടുമ്പോൾ 3.12 കോടിയാണ് കളക്ഷനായി നേടിയത് എന്ന് റിപ്പോർട്ട്. വലിയ സ്റ്റാർ കാസ്റ്റുകൾ ഇല്ലാത്ത ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷനുകളിൽ ഒന്നാണിത് .
ഹണി റോസ്, ധർമജൻ, ബാലു വര്‍ഗീസ്, വിശാഖ്, ധര്മ്മജന് ബോള്‍ഗാട്ടി, ഗണപതി എന്നിവരാണ് പ്രധാനതാരങ്ങള്‍. സനൂപ് തൈക്കുടം, ജോസഫ് വിജീഷ്, അനീഷ് ഹമീദ് എന്നിവര്‍ ചേര്‍ന്നാണ് ചങ്ക്സിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.