സിനിമാ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരുന്ന ചിത്രമാണ് മെഗാസ്റാര് മമ്മുട്ടി നായകനായ ‘മാസ്റ്റര്‍പീസ്’ രാജാധിരാജക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രമാണ് ഇത്. ട്രെയിലറും, ടീസറും തന്ന മാസ്സ് പ്രതീക്ഷകള്‍ക്ക് ചെറിയ രീതിയില്‍ മങ്ങള്‍ ഏറ്റെങ്കിലും, മമ്മുട്ടി ആരാധകര്‍ക്ക് സന്തോഷിക്കാനുള്ള വക ചിത്രം നല്കുനുണ്ട്. ആദ്യ ദിവസത്തെ സമ്മിശ്ര പ്രതികരണങ്ങളുമായി രണ്ടാം ദിവസത്തിലേക്ക് കടന്ന ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. കേരളത്തില്‍ 255 തിയറ്ററുകളില്‍ റിലീസായ ചിത്രം നേടിയത് 5 കോടി 70 ലക്ഷത്തോളം ആണ്.
ഒന്നേകാല്‍ കോടിയോളം രൂപയാണ് കേരള ഷെയര്‍. ഇന്ന് 4 മലയാള ചിത്രങ്ങളും, 2 അന്യഭാഷാ ചിത്രങ്ങളും കേരളത്തില്‍ റിലീസ് ആയിട്ടുണ്ട്. ചിത്രത്തിന്റെ ബോക്സോഫീസില്‍ വിജയമാകുമോ ഇല്ലയോ എന്നത് വരും ദിവസങ്ങളില്‍ കൃത്യമായി അറിയാന്‍ സാധിക്കും.