Don't Miss

പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് വാരിയത് കോടികള്‍ ; കളക്ഷൻ റിപ്പോർട്ട്

ഈ ആഴ്ച കേരളത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രം ആയിരുന്നു ജയസൂര്യ നായകനായ പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന ചിത്രം. രഞ്ജിത് ശങ്കർ- ജയസൂര്യ ടീം   ഒന്നിച്ച നാലാമത്തെ ചിത്രമാണ് ഇത്. ഇവർ നിർമ്മിക്കുന്ന നാലാമത്തെ  ചിത്രം കൂടിയായ ഇത് ഇവരുടെ ആദ്യ  സംരംഭം ആയിരുന്ന പുണ്യാളൻ  അഗര്ബത്തീസിന്റെ രണ്ടാം ഭാഗം ആണ്.
No automatic alt text available.ജയസൂര്യയുടെ ജോയ് താക്കോൽക്കാരൻ എന്ന തൃശൂർക്കാരനായ കഥാപാത്രം  വീണ്ടും എത്തിയിരിക്കുകയാണ് ഈ ചിത്രത്തിലൂടെ. ആന പിണ്ടത്തിൽ നിന്നു ചന്ദനത്തിരി   ഉണ്ടാക്കുന്ന ബിസിനെസ്സ് ആയിരുന്നു ജോയ് താക്കോൽക്കാരന്റെ ആദ്യ സംരംഭം എങ്കിൽ ആനമൂത്രത്തിൽ നിന്ന് കുടിവെള്ളം ഉണ്ടാക്കുന്ന പരിപാടിയാണ് ജോയ് താക്കോൽക്കാരന്റെ പുതിയ സംരംഭം.
Image may contain: 3 people, people smiling, people sitting and beard
ആദ്യ ദിവസം മുതൽ തന്നെ ഗംഭീര പ്രേക്ഷകാഭിപ്രായം ആണ് ചിത്രം നേടി എടുത്തത് . ആദ്യ ഭാഗത്തേക്കാൾ മികച്ചു നിൽക്കുന്ന രണ്ടാം ഭാഗം എന്ന രീതിയിൽ ആണ് ഈ ചിത്രത്തിന് ലഭിക്കുന്ന പ്രതികരണം. ബോക്സ് ഓഫീസിലും ചിത്രം മികച്ച തുടക്കം ആണ് നേടിയിരിക്കുന്നത്. രണ്ട് ദിവസം കൊണ്ട് നേടിയത് 3 കോടി 52 ലക്ഷം രൂപ കളക്ഷൻ നേടി കഴിഞ്ഞിരിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്.
Image may contain: 3 people, people standing
Total
0
Shares

About admin