ബഹിഷ്കരണ ഭീഷണികള്‍ തുടരുന്നതിനിടയിലാണ് രാമലീല തിയറ്ററുകളിലേക്ക് എത്തിയത്.പ്രതിസന്ധികള്‍ക്കും ഒടുവില്‍ റിലീസ് ചെയ്ത് വന്‍ വിജയം നേടിയ രാമലീല 100 ദിവസം പിന്നിട്ടു. നല്ല സിനിമകളെ സ്വീകരിക്കുന്ന പ്രേക്ഷകര്‍ ഈ ചിത്രത്തെയും സ്വീകരിക്കുമെന്ന പ്രതീക്ഷയോടെയാണ് സംവിധായകന് ചിത്രവുമായി മുന്നോട്ട് നീങ്ങിയത്. ആശങ്കകളെ കാറ്റില്‍ പറത്തിയാണ് ചിത്രം മുന്നേറുന്നത്.നീണ്ട ഇടവേളയ്ക്ക് ശേഷം തിയറ്ററുകളിലേക്കെത്തിയ ദിലീപ് ചിത്രമായ രാമലീലയെ പ്രേക്ഷകര്‍ സ്വീകരിച്ചുവെന്നതിന്രെ തെളിവാണ് ബോക്സോഫീസില്‍ നിന്നും ലഭിച്ചത്. മികച്ച പ്രതികരണവുമായി ചിത്രം 100 നാള് പിന്നിട്ടത് .50 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു.നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായത് ചിത്രത്തിന്റെ റിലീസിനെ ബാധിച്ചിരുന്നു. ഏറെനാള്‍ കാത്തിരുന്ന് ദിലീപിന് ജാമ്യം ലഭിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ മുന്‍പാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ചിത്രത്തിന്റെ ജനപ്രിയ വിജയത്തിന് എല്ലാവര്ക്കും നന്ദി അറിയിക്കുന്നതായി സംവിധായകന് അരുണ്‍ ഗോപി ഫേസ്ബുക്കിലൂടെ അറിയിച്ചു.