Don't Miss

രാമലീല കുതിക്കുന്നത്‌ സർവകാല റെക്കോർഡിലേക്ക്

ജനപ്രിയ നായകന്റെ തിരിച്ചു വരവിന്റെ കാഹളം മുഴക്കുന്ന രാമലീല വിജയ കുതിപ്പ് തുടരുകയാണ് . കേരളമെങ്ങും വമ്പിച്ച ജനാഭിപ്രായവും ബോക്സ് ഓഫീസിൽ കോടികളുടെ കിലുക്കവും നിറച്ച ഈ ചിത്രം ഇപ്പോൾ കുതിക്കുന്നത് മലയാളത്തിലെ സർവകാല വിജയങ്ങളുടെ പട്ടികയിൽ ഇടം തേടിയാണ്. പുലി മുരുകൻ എന്ന മോഹൻലാൽ ചിത്രത്തിന് ശേഷം ഇത്ര വലിയ ഒരു ജനത്തിരക്ക് കാണുന്നത് രാമലീല എന്ന ഈ ദിലീപ് ചിത്രത്തിനാണ് എന്ന് സംശയമൊന്നുമില്ലാതെ തന്നെ നമ്മുക്ക് പറയാൻ സാധിക്കും. ഒരുപക്ഷെ ഈ പോക്ക് തുടർന്നാൽ , പുലി മുരുകൻ, ദൃശ്യം, ഒപ്പം എന്നെ മോഹൻലാൽ ചിത്രങ്ങൾക്ക് ശേഷം 70 കോടിക്ക് മുകളിൽ ടോട്ടൽ ബിസിനസ് നടക്കാൻ സാധ്യതയുള്ള ഒരു ചിത്രമാണ് രാമലീല എന്ന് പറയേണ്ടി വരും. ഏകദേശം 60 കോടിയോളം ടോട്ടൽ ബിസിനസ് നടന്ന ടൂ കൺഡ്രീസ് എന്ന ചിത്രം ദിലീപിന്റേതായി ഉണ്ട്. ആ ചിത്രത്തിന്റെ റെക്കോർഡ് തകർത്തു ഒരു പുതിയ റെക്കോർഡ് തന്റെ കരിയറിൽ സൃഷ്ടിക്കാൻ  ദിലീപിന് രാമലീല കൊണ്ട് കഴിയും എന്നാണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ നമ്മുക്ക് കാണിച്ചു തരുന്നത്.

170 കോടിയുടെ ടോട്ടൽ ബിസിനസ് നടത്തിയ പുലി മുരുകൻ, 75 കോടിയുടെ ടോട്ടൽ ബിസിനസ് നടത്തിയ ദൃശ്യം, 70 കോടിക്ക് മുകളിൽ ടോട്ടൽ ബിസിനസ് നടത്തിയ ഒപ്പം എന്നിവയാണ് മലയാള സിനിമയിലെ ഏറ്റവും വലിയ മൂന്നു വിജയങ്ങൾ. ഈ ചിത്രങ്ങൾക്ക് തൊട്ടു പുറകിലോ അല്ലെങ്കിൽ ഒപ്പം, ദൃശ്യം എന്നീ ചിത്രങ്ങൾക്ക് ഒപ്പമോ എത്താനുള്ള പ്രേക്ഷക പിന്തുണ ഇപ്പോൾ രാമലീലക്ക് ലഭിക്കുന്നുണ്ട് എന്നതാണ് പ്രതീക്ഷകൾ വർധിപ്പിക്കുന്ന ഒരു കാര്യം. അനൗദ്യോഗിക  റിപ്പോർട്ടുകൾ പ്രകാരം രാമലീലയുടെ മൂന്ന് ദിവസത്തെ കേരളം കളക്ഷൻ മാത്രം ഏകദേശം ഏഴര കോടി രൂപയ്ക്കു അടുത്തുണ്ട്.മോഹൻലാലിൻറെ ഒപ്പം, പുലി മുരുകൻ, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ , പ്രിത്വി രാജിന്റെ എസ്രാ, മമ്മൂട്ടിയുടെ ദി ഗ്രേറ്റ് ഫാദർ എന്നീ ചിത്രങ്ങൾക്ക് മാത്രം ആണ് ഇത്ര വലിയ ഒരു ഓപ്പണിങ് കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ മലയാള സിനിമയിൽ ലഭിച്ചിട്ടുള്ളൂ എന്നത് കണക്കിലെടുക്കുമ്പോൾ രാമലീല ഈ ചിത്രങ്ങളെ പോലെ ഒരു ബ്ലോക്ക്ബസ്റ്റർ സ്റ്റാറ്റസ് ഇപ്പോഴേ ഉറപ്പിച്ചു കഴിഞ്ഞു എന്ന് പറയാം.
നവാഗതനായ അരുൺ ഗോപി സംവിധാനം ചെയത ഈ പൊളിറ്റിക്കൽ ത്രില്ലർ രചിച്ചത് സച്ചിയും നിർമ്മിച്ചത് പുലി മുരുകൻ നിർമ്മിച്ച ടോമിച്ചൻ മുളകുപാടവും ആണ്. വമ്പൻ താര നിര അണി നിരന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത് ഗോപി സുന്ദറും ദൃശ്യങ്ങൾ നൽകിയത്  ക്യാമറാമാൻ ഷാജിയും ആയിരുന്നു.നാലാം ദിവസമായ ഇന്നും രാമലീലക്ക് ടിക്കറ്റ് കിട്ടാനില്ലാതെ പ്രേക്ഷകർ വലയുന്ന അവസ്ഥയാണ് കാണാൻ കഴിയുന്നത്.
Total
0
Shares

About admin