Don't Miss

റെക്കോർഡ് കളക്ഷൻ നേടി വില്ലൻ

മോഹൻലാൽ മഞ്ജു വാര്യർ സൂപ്പർ ഹിറ്റ് കോമ്പിനേഷൻ വീണ്ടും ഒന്നിച്ചപ്പോൾ മലയാള സിനിമക്ക് ആദ്യ കളക്ഷനിൽ പുതിയ റെക്കോര്ഡ് ഇട്ട് വില്ലൻ.
മോഹൻലാലിന് പുറമെ വിശാൽ, ശ്രീകാന്ത് എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം ആദ്യ ദിനം 1300 ഷോ ആണ് കളിച്ചത്. 154 ഫാൻസ് ഷോ ഉണ്ടായിരുന്ന ചിത്രത്തിന്റെ ഓണ്ലൈൻ ബുക്കിങ് നേരത്തെ തുടങ്ങിയിരുന്നു. പുലിമുരുകന് മുകളിൽ ഹൈപ്പ് നേടിയ ചിത്രം ഇതുവരെയുള്ള മലയാളത്തിലെ എല്ലാ ആദ്യ ദിന റെക്കോര്ഡുകളും തിരുത്തിയിരിക്കുകയാണ്.

Related image

4.91 കോടി രൂപയാണ് വില്ലൻ ആദ്യ ദിനം നേടിയത് എന്നു ഒഫീഷ്യൽ വിവരം. മലയാള സിനിമയിലെ ഏറ്റവും ഉയർന്ന ആദ്യ ദിന കളക്ഷൻ എന്ന റെക്കോർഡ് അങ്ങനെ വില്ലൻ സ്വന്തമാക്കിയിരിക്കുകയാണ്. മമ്മൂട്ടി ചിത്രമായ ദി ഗ്രേറ്റ് ഫാദർ ഈ വർഷം മാർച്ച് മാസത്തിൽ നേടിയ നാല് കോടി മുപ്പത്തിയൊന്നു ലക്ഷം രൂപ എന്ന റെക്കോർഡ് ആണ് വില്ലൻ തകർത്തെറിഞ്ഞത്. ആദ്യ ദിനം ആയിരത്തിൽ അധികം ഷോകൾ കളിച്ച ആദ്യ മലയാള സിനിമ എന്ന റെക്കോർഡും വില്ലൻ സ്വന്തമാക്കി കഴിഞ്ഞു.

ഒരു ഇമോഷണൽ ത്രില്ലർ ആയി ഒരുക്കിയ വില്ലൻ ഇന്നലെ ആരാധകർക്കിടയിൽ സമ്മിശ്ര പ്രതികരണത്തെ സൃഷ്ടിച്ചിരുന്നെങ്കിലും കുടുംബ പ്രേക്ഷകർ ചിത്രത്തെ ഏറ്റെടുത്തതോടെ ഗംഭീര അഭിപ്രായം ആണ് ചിത്രം ഇപ്പോൾ നേടുന്നത് . രണ്ടാം ദിനവും മൾട്ടിപ്ളെക്സുകളിലും സിംഗിൾ സ്‌ക്രീനുകളിലും ഗംഭീര ബുക്കിംഗ് സ്റ്റാറ്റസ് ആണ് വില്ലന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

മോഹൻലാലിനൊപ്പം തമിഴ് നടൻ വിശാലും പ്രധാന വേഷത്തിൽ എത്തിയിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് റോക്ക് ലൈൻ വെങ്കടേഷ് ആണ്. റിലീസിന് മുൻപേ തന്നെ 13 കോടി രൂപയുടെ ബിസിനസ് നടത്തിയ ചിത്രമാണ് വില്ലൻ. ഇരുപതു കോടി മുടക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Total
0
Shares

About admin