നവാഗതനായ മാത്യു ജോർജ് കഥ തിരക്കഥ സംഭാഷണം സംവിധാനം നിർവഹിക്കുന്ന 21 ഡയമണ്ട്സ് ഉടൻ തീയേറ്ററുകളിൽ എത്തും. വീക്കെൻഡ്സ് സ്റ്റുഡിയോസിന്റെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രത്തിൽ ജോണ്‍ ജേക്കബ് ,ശ്രീധാ കൃഷ്ണൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.ചിത്രത്തിന്റെ പ്രധാന ഷൂട്ടിംഗ് ലൊക്കേഷൻ തേനമലയാണ്
കൊലപാതകാധിഷ്ഠിതമല്ലാത്ത ആദ്യ മലയാള സസ്പെൻഷൻ ക്രൈം ത്രില്ലർ എന്ന പ്രിത്യേകതയും ഈ ചിത്രത്തിനുണ്ട്.അവതരണ ശൈലിയിൽ പുത്തൻ പരീക്ഷണങ്ങൾ കൊണ്ടുവരാൻ സിനിമ ശ്രമിച്ചിട്ടുണ്ട്.
ശരണ്‍,ഷാജു ശ്രീധർ,ദിനേശ് പണിക്കർ,അനീഷ് ബാബു,മജീദ്,രാജേഷ് ശർമ്മ,മഞ്ജിത്,ആറ്റുകാൽ തമ്പി,റോസ്ലിൻ തടങ്ങിയവർ മറ്റു കഥാപാത്രങ്ങളായി ചിത്രത്തിൽ അഭിനയിക്കുന്നു.ഷൂട്ടിംഗ് കഴിഞ്ഞ ചിത്രം ഉടൻ തന്നെ തീയേറ്ററുകളിൽ എത്തും.