Don't Miss

ആമിയുടെ മ്യൂസിക് ലോഞ്ച് ചടങ്ങ് ലുലുവിൽ

മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന കമൽ ചിത്രം ‘ആമി’യുടെ മ്യൂസിക് ലോഞ്ച് ചടങ്ങ് ലുലു മാളിൽ വെച്ച് നടന്നു. മഞ്ജു വാര്യർ ആണ് മാധവിക്കുട്ടിയുടെ കഥാപാത്രം അവതരിപ്പിക്കുന്നത്. മാധവിക്കുട്ടിയുടെ ഭർത്താവ് മാധവദാസായി മുരളി ഗോപിയും വേഷമിടുന്നു.

ടോവിനോ തോമസ്, അനൂപ് മേനോൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കെ.പി.എ. സി. ലളിത, വത്സല മേനോൻ, സുശീൽ കുമാർ, ശ്രീദേവി ഉണ്ണി, ജ്യോതി കൃഷ്ണ, ശിവൻ, അനിൽ നെടുമങ്ങാട് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Image result for aami film

റീൽ ആൻഡ് റിയൽ സിനിമയുടെ ബാനറിൽ റാഫേൽ പി. തോമസ്, റോബൻ റോച്ച എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ചിത്രികരണം കൊച്ചി, മുംബൈ, ഒറ്റപ്പാലം, കൊൽക്കത്ത എന്നിവിടങ്ങളിലായി പൂർത്തിയായി.

Total
0
Shares

About admin