Don't Miss

അവൻ വരുന്നു ഡെറിക്ക് എബ്രഹാം

മമ്മൂട്ടി വീണ്ടും പോലീസ് വേഷത്തില്‍ എത്തുന്ന അബ്രഹാമിന്റെ സന്തതികളുടെ ട്രെയിലർ പുറത്തിറങ്ങി. മമ്മൂട്ടി ഐപിഎസ് ഓഫീസറുടെ വേഷത്തിലെത്തുന്ന ചിത്രമാണ് അബ്രഹാമിന്‍റെ സന്തതികള്‍.ചിത്രത്തിന്‍റെ സംവിധാനം ഷാജി പാടൂരാണ്. 20 വര്‍ഷത്തിലധികമായി സഹ സംവിധായകനായി ജോലി ചെയ്തിരുന്ന ഷാജി പാടൂരിന്‍റെ ആദ്യ ചിത്രം കൂടിയാണിത്. ഗ്രേറ്റ് ഫാദര്‍ സംവിധായകന്‍ ഹനീഫ് അദാനിയാണ് തിരക്കഥ.ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ആദ്യ ഗാനവും പുറത്തിറങ്ങിയിരുന്നു. യെരുശലേം നായകാ എന്ന് തുടങ്ങുന്ന ചിത്രത്തിലെ ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഗുഡ്‌വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സ്‌ന്‍റെ ബാനറില്‍ ടി.എല്‍.ജോര്‍ജും ജോബി ജോര്‍ജും ചേര്‍ന്നാണ് നിര്‍മ്മാണം. ആൻസൺ പോൾ, യോഗ് ജെപ്പി, രഞ്ജി പണിക്കര്‍, മഖ്ബുല്‍ സല്‍മാന്‍, കലാഭവന്‍ ഷാജോന്‍, കനിഹ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും. ടേക് ഓഫ് സംവിധായകന്‍ മഹേഷ് നാരായണനാണ് എഡിറ്റിംഗ്. ഗോപിസുന്ദറാണ് സംഗീതം. ആല്‍ബി ഛായാഗ്രഹണവും നിര്‍വ്വഹിക്കും.

Total
0
Shares

About admin

dolphin tattoo amateur cheating mature porn big saggy tits swinging gif