പ്രശസ്ത ഇറാനിയൻ ചലച്ചിത്രകാരനായ മജീദ് മജീദി ആദ്യമായി ഇന്ത്യൻ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രം ‘ബിയോണ്ട് ദി ക്ളൗഡ്സി’ന്റെ ടീസർ പുറത്ത്. ‘പട്ടം പോലെ’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ചേക്കേറിയ താരം മാളവിക മോഹനൻ ആണ് ചിത്രത്തിലെ നായിക. ബോളിവുഡ് താരം ഷാഹിദ് കപൂറിന്റെ ഇളയ സഹോദരനായ ഇഷാൻ ഘാട്ടെർ ആണ് നായകൻ. എ. ആർ. റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്നു.
ജനുവരിയിലാണ് ചിത്രത്തിന്റെ പേര് മജീദി പുറത്തു വിട്ടത്. ചിത്രത്തിൽ മനുഷ്യ ബന്ധങ്ങളിലെ സൂക്ഷ്മഭേദങ്ങളും, പ്രണയവും, ജീവിതവും ഒരുപോലെ ചിത്രികരിച്ചിരിക്കുന്നു എന്ന് മജീദി പറഞ്ഞു.
ചിത്രം മാർച്ച് 23നു ഇന്ത്യയിൽ റിലീസ് ചെയ്യും. ഇംഗ്ലീഷ്, ഹിന്ദി, തമിഴ് എന്നി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക.