Don't Miss

വീണ്ടും കള്ളനാവാന്‍ ബിജു മേനോന്‍; വെറും കള്ളനല്ല ആനക്കള്ളന്‍

ബിജു മേനോൻ നായകനാകുന്ന പുതിയ ചിത്രം ആനക്കള്ളന്റെ ഷൂട്ടിംഗ് 20ന് തുടങ്ങും. തിരുവനന്തപുരം, കോയമ്പത്തൂർ, പാലക്കാട് തുടങ്ങിയവയാണ് പ്രധാന ലൊക്കേഷനുകൾ. ദിലീപ് നായകനായ ഇവൻ മര്യാദരാമന് ശേഷം സുരേഷ് ദിവാകർ സംവിധാനം ചെയ്യുന്ന ചിത്രം സപ്തരംഗ് സിനിമയാണ് നിർമ്മിക്കുന്നത്. ഉദയകൃഷ്ണയുടേതാണ് തിരക്കഥ.

അനുശ്രീ, ഷംന കാസിം, കനിഹ എന്നിവരാണ് നായികമാർ. സിദ്ധിഖ്, സായ്കുമാർ, ബാല, കൈലാഷ്, സുധീർ കരമന, ഹരീഷ് കണാരൻ, സുരേഷ് കൃഷ്ണ, ദേവൻ, അനിൽ മുരളി, ജനാർദ്ദനൻ, ബിന്ദു പണിക്കർ, പ്രിയങ്ക തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹരി നാരായണൻ, രാജീവ് ആലുങ്കൽ എന്നിവരുടെ വരികൾക്ക് നാദിർഷ സംഗീതം നൽകുന്നു. ഛായാഗ്രഹണം: ആൽബി, എഡിറ്റിംഗ്: ജോൺകുട്ടി.

Total
0
Shares

About admin