Don't Miss

കർവാൻ ജൂൺ 1ന്; റിലീസിങ് ഡേറ്റ് വെളിപ്പെടുത്തി ദുൽഖർ

മലയാളികളുടെ സ്വന്തം കുഞ്ഞിക്ക ദുൽഖർ സൽമാന്റെ ആദ്യ ബോളിവുഡ് ചിത്രം കർവാൻ ജൂൺ 1ന് റിലീസ് ചെയ്യും. ദുൽഖർ തന്നെയാണ് ഈ വിവരം സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകരെ അറിയിച്ചത്. ഇർഫാൻ ഖാൻ, മിഥില പാൽക്കർ എന്നിവരും ഒന്നിക്കുന്ന ചിത്രം ആകാശ് ഖുറാന ആണ് സംവിധാനം ചെയ്യുന്നത്. 8 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന ചിത്രം ഈ വർഷം റിലീസ് ചെയ്യുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും തിയതി പറഞ്ഞിരുന്നില്ല.

ദുൽഖറിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രം എത്രയും വേഗം കരാർ ഒപ്പുവെക്കും. ദി സോയ ഫാക്ടർ എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിൽ സോനം കപൂറിന്റെ നായകനായിട്ടാണ് ദുൽഖർ വേഷമിടുന്നത്.

Total
0
Shares

About admin