Don't Miss

അപ്പുവിന്റെ “ഇരുപത്തിയൊന്നാം നൂറ്റാണ്ട് ” പ്രതീക്ഷ നൽകി ആദ്യ ട്രൈലെർ

താരപുത്രൻ  പ്രണവ് മോഹൻലാലിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം 21ാം നൂറ്റാണ്ടിന്റെ ആദ്യ  ട്രൈലെർ പുറത്തിറങ്ങി.  31 വർഷങ്ങൾക്ക് മുമ്പ് മോഹൻലാൽ നായകനായി കെ. മധു ഒരുക്കിയ സിനിമയായിരുന്നു ഇരുപതാം നൂറ്റാണ്ട്. േപരിന്റെ സാമ്യം പോലെ തന്നെ 21ാം നൂറ്റാണ്ടും ആക്​ഷന്‍ എന്റർടെയ്നർ തന്നെയായിരിക്കും.

മുളകുപാടം ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണിത്. അരുൺ ഗോപിയുടെ ആദ്യചിത്രമായ രാമലീല നിർമിച്ചതും ടോമിച്ചൻ മുളകുപാടമായിരുന്നു.

വമ്പൻ ടീമുകളാണ് സിനിമയ്ക്കായി അണിചേർന്നിരിക്കുന്നത്. സിനിമയുടെ ആക്​ഷൻ കൈകാര്യം ചെയ്യുന്നത് പീറ്റർ ഹെയ്ൻ kആണ്. സംഗീതം ഗോപിസുന്ദർ. ഛായാഗ്രഹണം അഭിനന്ദ് രാമാനുജൻ. എഡിറ്റിങ് വിവേക് ഹർഷൻ. ആർട്ട്–ജോസഫ് നെല്ലിക്കൽ. പ്രൊഡക്ഷൻ കണ്ട്രോളർ–നോബിൾ ജേക്കബ്.സിനിമയുടെ തിരക്കഥയും അരുൺ തന്നെ.

Total
0
Shares

About Nikhil