സോഹന്‍ ലാലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഗ്രേറ്റ് ഇന്ത്യന്‍ റോഡ് മൂവിയുടെ ട്രെയ്ലര് പുറത്തിറങ്ങി. ഇന്ത്യയെ കാണാന്‍ പുറപ്പെടുന്ന ഒരച്ഛന്റേയും മകന്റേയും കഥയാണ് ചിത്രം പറയുന്നത്. ഇന്ത്യയിലെ പതിനേഴ് സംസ്ഥാനങ്ങളിലൂടെ പതിനഞ്ചായിരം കിലോമീറ്ററിലേറെ സഞ്ചരിച്ചാണ് ‘ഗ്രേറ്റ് ഇന്ത്യൻ റോഡ് മുവിയിലെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ‘ഓർക്കുക വല്ലപ്പോഴും’, ‘കഥവീട്’ എന്നീ ചിത്രങ്ങൾക്ക് ശേഷം സോഹൻ ലാൽ സംവിധാനം ചെയ്ത ചിത്രത്തിൽ പുതുമുഖങ്ങൾക്കാണ് പ്രാമുഖ്യം.
മാസ്റ്റര്‍ ആശ്രയ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ വിജയ് ആനന്ദ്, അനില, മധുപാല്‍, സുനില്‍ സുഗത, പ്രേം മനോജ് തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.
ഒലിവ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ അഭിലാഷ് എസ്. പിള്ളയാണ് ചിത്രം നിര്‍മിക്കുന്നത്. സംഗീതം നല്‍കിയത് ശ്രീവത്സന്‍ ജെ. മേനോന്. വരികള്‍ എഴുതിയത് റഫീഖ് അഹമ്മദ്. ഛായാഗ്രഹണം രതീഷ് മംഗലത്, ചിത്രസംയോജനം ഹരിഹരപുത്രന്‍, വസ്ത്രാലങ്കാരം ഇന്ദ്രന്‍സ് ജയന്, ശബ്ദ മിശ്രണം വിനോദ് പി. ശിവറാം, പ്രൊഡക്ഷന്‍ കണ്ട്രോളര് വിജയ് ജി. എസ്, ഡിസൈന്‍ ജിസന്‍ പോള്‍.