Don't Miss

ദിലീപിന്റെ ‘കോടതിസമക്ഷം ബാലന്‍ വക്കീല്‍’ ട്രെയിലര്‍ തരംഗമാകുന്നു

എക്കാലത്തും മലയാള സിനിമയിൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് അത്ഭുതപ്പെടുത്തിയ നടനാണ് ദിലീപ്. കുഞ്ഞിക്കൂനനും, ചാന്തുപൊട്ടും, മായാമോഹിനിയും,പച്ചക്കുതിരയും സൗണ്ട്‌ തോമയുംഒക്കെ ഇത്രയും കാലം മലയാളി പ്രേക്ഷകർ കണ്ടതിൽ നിന്നും വ്യത്യസ്തമായിരുന്നു. സവിശേഷതകളുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ദിലീപിനുള്ള സാമർത്ഥ്യത്തിനു തെളിവാണ്‌ ഈ പറഞ്ഞ കഥാപാത്രങ്ങളെല്ലാം.  അത്തരത്തിലുള്ള മറ്റൊരു കഥാപാത്രവുമായി ജനപ്രിയ നായകൻ  ദിലീപ് അഭിഭാഷകനായി എത്തുന്ന കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ ട്രെയിലര്‍ തരംഗമാകുന്നു. സോഷ്യൽ മീഡിയയിൽ ദിലീപ് തരംഗം ആഞ്ഞടിക്കുന്ന കാഴ്ചയാണ് ഇപ്പോൾ നമ്മുക്ക് കാണാൻ കഴിയുന്നത്. റിലീസ് ആയി മണിക്കൂറുകൾക്കുള്ളിൽ യൂട്യൂബിൽ ട്രെൻഡിങ് ആയി ചരിത്രമെഴുതി “കോടതിസമക്ഷം ബാലന്‍ വക്കീല്‍” ട്രെയിലര്‍ സോഷ്യൽ  മീഡിയയിൽ  ട്രെൻഡിങ് ആയി മാറിയിരിക്കുകയാണ്.

ലക്ഷകണക്കിന് ആളുകൾ ഇതിനോടകം കണ്ടു കഴിഞ്ഞ ട്രെയിലര്‍ കാഴ്ചക്കാരുടെ എണ്ണത്തിലും മലയാള സിനിമയിൽ റെക്കോർഡുകൾ സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ് മുന്നോട്ടു കുതിക്കുന്നത്‌ എന്നത് വ്യക്തമാണ്. ബി ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ദിലീപും ബി. ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുമ്പോള്‍ ഏറെ പ്രതീക്ഷയില്‍ തന്നെയാണ് സിനിമാ പ്രേമികള്‍.  മംമ്ത മോഹൻദാസ് ആണ് നായിക. കൂടാതെ സൈജു കുറുപ്പ്, അജു വര്‍ഗീസ്, ബിന്ദു പണിക്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ബോളിവുഡിലെ പ്രമുഖ നിർമാണക്കമ്പനിയായ വയാകോം 18 മോഷന്‍ പിക്‌ചേഴ്‌സ് ആണ് നിർമിക്കുന്നത്.

‘പാസഞ്ചറിനു’ ശേഷം ദിലീപ് വക്കീൽ  വേഷത്തിൽ എത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

 

Total
0
Shares

About admin