Don't Miss

ഇത് സൗബിനുള്ള വിവാഹ സമ്മാനം; സ്ട്രീറ്റ് ലൈറ്റിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിൽ മമ്മൂട്ടി

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സ്ട്രീറ്റ് ലൈറ്റ് എന്ന ചിത്രം ഈ വെള്ളിയാഴ്ച റിലീസ് ചെയ്യാനിരിക്കെ കഴിഞ്ഞ ദിവസം നടന്ന ഓഡിയോ ലോഞ്ച് ചടങ്ങിനിടെ സൗബിന് വിവാഹ സമ്മാനവുമായി മമ്മൂട്ടി. സൗബിന്റെ കൂടെ ഭാര്യ ഭാര്യ ജാമിയയും ചടങ്ങിൽ എത്തിയിരുന്നു. ഇത് സൗബിനുള്ള വിവാഹസമ്മാനം ആണെന്ന് തമാശ രൂപേണ മമ്മൂക്ക പറഞ്ഞു. ഇത് സദസ്സിൽ പൊട്ടിച്ചിരി നിറച്ചു. ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെയാണ് സൗബിൻ അവതരിപ്പിക്കുന്നത്.

മമ്മൂട്ടിയുടെ അടുത്ത റിലീസ് ചിത്രമാണ് നവാഗതനായ ഷാം ദത്ത് സംവിധാനം ചെയ്യുന്ന സ്ട്രീറ്റ് ലൈറ്റ്‌സ്. ചിത്രം മലയാളത്തിലും തമിഴിലും ഒരേസമയം ഈ വെള്ളിയാഴ്ച റിലീസ് ചെയ്യും. നവാഗതനായ ഫവാസ് മുഹമ്മദ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. മമ്മൂട്ടിയുടെ പ്ലേ ഹൗസ് ആണ് ചിത്രം മൂന്ന് ഭാഷകളിലും നിർമ്മിക്കുന്നത്.

Image result for mammootty and soubin

സ്ട്രീറ്റ് ലൈറ്റ്‌സിലെ നിരവധി നായകന്മാരിൽ ഒരാൾ മാത്രമാണ് താൻ. ഒരു ദിവസം മാത്രം നീണ്ടു നിൽക്കുന്ന കഥ പലരിലൂടെയുമാണ് കടന്ന് പോകുന്നത്. ചില ഫ്ലാഷ്ബാക്ക് രംഗങ്ങൾ തമിഴിലാണ് ഉള്ളത്. അതിനാൽ തന്നെയാണ് ബാക്കി രംഗങ്ങൾ കൂടി തമിഴിൽ ചിത്രീകരിച്ചു രണ്ട് ഭാഷകളിലും ചിത്രം ഒരുക്കാൻ തീരുമാനിച്ചത്, മമ്മൂക്ക പറഞ്ഞു.

ജോയ് മാത്യു, ധർമജൻ ബോൾഗാട്ടി, നീന കുറുപ്പ്, ലിജോമോൾ ജോസ് തുടങ്ങിയവർ മലയാളം പതിപ്പിൽ വേഷമിടുന്നുണ്ട്. പാൻഡ്യരാജ്, പൃഥ്വിരാജൻ, മനോബാല തുടങ്ങിയവരാണ് തമിഴ് പതിപ്പിലുള്ളത്.

Total
0
Shares

About admin