Don't Miss

മമ്മൂട്ടി ചിത്രം സഖാവ് പികെയില്‍ പ്രധാനവേഷത്തില്‍ ശ്രീനിവാസനും

മമ്മൂട്ടി മുഖ്യമന്ത്രിയായെത്തുന്ന സിനിമ സഖാവ് പികെയില്‍ പ്രധാനവേഷത്തില്‍ ശ്രീനിവാസനും. ചിറകൊടിഞ്ഞ കിനാവുകള്‍ സംവിധാനം ചെയ്ത സന്തോഷ് വിശ്വനാഥനാണ് സഖാവ് പികെയുടെയും സംവിധായകന്‍. സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് ടീമാണ് ഈ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.Related image

രാഷ്ട്രീയ വിദ്യാഭ്യാസം അധികമൊന്നും ഇല്ലാത്ത ഒരു സാധാരണക്കാരനാണ് ശ്രീനിവാസന്‍ എത്തുന്നത്. ചിത്രത്തില്‍ ഒരു മുഴുനീള കഥാപാത്രമായിരിക്കും ശ്രീനിവാസന്‍ ചെയ്യുന്നത്. സന്ദേശം ഉള്‍പ്പെടെ മലയാളത്തിലെ എക്കാലത്തെയും മികച്ച രാഷ്ട്രീയ ആക്ഷേപ ഹാസ്യ ചിത്രം ഒരുക്കിയ ശ്രീനിവാസന്‍ ഇത്തരം ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രത്തില്‍ എത്തുമ്പോള്‍ പ്രേക്ഷകരുടെ ആകാംഷയും പ്രതീക്ഷയും വളരെ വലുതാണ്.Image result for mammootty sreenivasan

കട്ടപ്പനയിലെ ഋത്വിക് റോഷന്‍ വികടകുമാരന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ വിജയം ആവര്‍ത്തിച്ച വിഷ്ണു ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി ഈ സിനിമയിലും എത്തുന്നുണ്ട്. ഔദ്യോഗിക പ്രഖ്യാപനവും മറ്റ് വിവരങ്ങളും വരും ദിവസങ്ങളില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടും.

Total
0
Shares

About admin