Don't Miss

കാട്ടാളൻ പൊറിഞ്ചുവാകാൻ മമ്മൂട്ടി

നാളുകൾക്ക് ശേഷം ഒരു യഥാർത്ഥ ജീവിതം ആസ്പദമാക്കിയുള്ള ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങി മമ്മൂട്ടി. 1980കളിൽ തൃശ്ശൂർ മാർക്കറ്റിൽ ഉണ്ടായിരുന്ന പൊറിഞ്ചു എന്ന വ്യക്തിയുടെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രത്തിൽ മമ്മൂട്ടി പ്രധാന കഥാപാത്രമായ പൊറിഞ്ചുവിനെ അവതരിപ്പിക്കുന്നു. കാട്ടാളൻ പൊറിഞ്ചു എന്നറിയപ്പെടുന്ന പൊറിഞ്ചുവിന്റെ ജീവിതത്തിൽ സംഭവിച്ച പല കാര്യങ്ങളും കഥകളെ വെല്ലുന്നതാണ്.

ഒരു മെക്സിക്കൻ അപാരത എന്ന ചിത്രത്തിന് ശേഷം ടോം ഇമ്മട്ടി അണിയിച്ചൊരുക്കുന്ന സിനിമയുടെ ചിത്രികരണം പ്രധാനമായും തൃശ്ശൂർ സിറ്റിയിലും, മാർകറ്റിലുമായിട്ടാണ് നടക്കുക. 80കളുടെ പാരമ്പര്യം ഇപ്പോഴും കാത്തു സൂക്ഷിക്കുന്ന സ്ഥലങ്ങളിലും ചിത്രികരണം ഉണ്ടാകും.

യഥാർത്ഥ സംഭവങ്ങളും ഉൾക്കൊള്ളുന്ന ചിത്രത്തിൽ ആക്ഷനും ഇമോഷനും നാടകീയ രംഗങ്ങളും ഉൾപ്പെടുന്നുണ്ട്. സിനിമയുടെ തിരക്കഥ പൂർത്തിയായിട്ടില്ല. മാമാങ്കം, അബ്രഹാമിന്റെ സന്തതികൾ, ബിഗ് B, ബേസിൽ തോമസിന്റെ പുതിയ ചിത്രം തുടങ്ങിയവയാണ് മമ്മൂട്ടിയുടെ ഈ വർഷം പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.

Total
0
Shares

About admin