Don't Miss

മെർസലിന്റെ വിജയാരവങ്ങൾ മുഴങ്ങാൻ തുടങ്ങിയിരിക്കുന്നു

സിനിമ പ്രേമികൾക്കു ഒരു ദീപാവലി സമ്മാനമായി മെർസൽ ഒക്‌ടോബർ 18 നു പ്രേക്ഷകരുടെ കാരങ്ങളിലേയ്ക്ക്. വിജയ് മൂന്നു വേറിട്ട വേഷങ്ങൾ കാഴ്ചവയ്ക്കുന്ന മെർസലിന്റെ വിജയാരവങ്ങൾ ഇപ്പോൾ തന്നെ നമ്മുടെ കാതുകളിൽ മുഴങ്ങാൻ തുടങ്ങിയിരിക്കുന്നു.

സിനിമയുടെ നിർമ്മാതാക്കൾക്കു റിലീസിനു മുമ്പുതന്നെ 156 കോടിയോളം നേടാൻകഴിഞ്ഞിട്ടുണ്ടു. സിനിമയുടെ ബ്രോഡ്കാസ്റ്റിംഗ് അവകാശങ്ങൾ തീയറ്ററുകൾക്കു കൈമാറിയത്തിലൂടെ 113 കോടിയോളം നിർമ്മാതാക്കൾക്കു ലഭിച്ചിട്ടുണ്ട്.
സിനിമയുടെ റിലീസുമായി ബന്തപെട്ടു പല പ്രശ്നങ്ങൾ നിർമ്മാതാക്കൾക്കു നേരിടേണ്ടിവന്നെങ്കിലും അതിനെയെല്ലാത്തിനേയും മറികടന്നുകൊണ്ട് പ്രേക്ഷകരുടെ കാത്തിരിപ്പിന് ഒരു ആദ്യം കുറിച്ചുകൊണ്ട് മെർസൽ ഒക്ടോബർ 18 നു തീയറ്ററുകളിൽ എത്തുകയാണ്.

ട്രെയിലറിൽനിന്നും മനസിലാക്കാൻകഴിയുന്നത് സിനിമയുടെ പേരുപോലെതന്നെ കാണികൾക്കു ഒരു അത്ഭുതമകനുള്ള എല്ലാ കൂട്ടുകളും സിനിമയിൽ ഉണ്ട് എന്നുള്ളതാണ്. വിജയുടെ കഥാപാത്രം മറ്റു സിനിമകനുമായി സാമ്യമുണ്ടാകാമെങ്കിലും ആ സാമ്യത വളരേ ഇഷ്ട്ടപെടുന്ന ജനങ്ങൾതന്നെയാണ് വിജയുടെ സിനിമകൾ കാണാൻ ആഗ്രഹിക്കുന്നതും. കാലമെത്രകഴിഞ്ഞാലും, എത്രതന്നെ പുതുമുഖങ്ങൾ സിനിമാലോകത്തു വന്നാലും വിജയെ പോലെ ഒരു ആക്ഷൻ ഹീറോയെ നമ്മൾക്കു കാണാൻകഴിഞ്ഞെന്നുവരില്ല. കാണികളെ രോമാഞ്ചഭരിതരാക്കുന്ന ആക്ഷൻ സീനുകളും, ആരേയും രസിപ്പിക്കാൻ കഴിയുന്ന നിർത്തവും, എന്നും ഓർത്തുവെക്കാൻ പാകമുള്ള ഡയലോഗും വിജയ്ക്കു കാഴ്ചവെക്കാൻ കഴിഞ്ഞിട്ടുള്ളതുപോലെ മറ്റാർക്കും സാധിച്ചിട്ടില്ല.  വിജയുടെ എല്ലാ സിനിമകളും നമ്മൾക്ക് ഒരു വേറിട്ട അനുഭവമാണ് സമ്മാനിക്കുക. മെർസൽ അങ്ങനെത്തന്നെയാകുമെന്നതിൽ തെല്ലും സംശയം വേണ്ട.

Total
0
Shares

About admin