ഘര്‍ സെ എന്നാ ഹിന്ദി ഷോര്‍ട്ട് ഫിലിമിലാണ് നിമിഷ സജയൻ നായികയാകുന്നത് . ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.മൃദുല്‍ നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജെ രാമകൃഷ്ണ കുളൂര്‍ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജോമോൻ ടി ജോണ്‍ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. മൃദുല്‍ നായരുടേത് തന്നെയാണ് ചിത്രത്തിന്റെ കഥ. ബിടെക് എന്ന സിനിമയുടെ സംവിധായകനാണ് മൃദുല്‍ നായര്‍.