Don't Miss

നങ്ങേലിയുടെ കഥയുമായി വിനയന്‍

വിനയന്റെ സംവിധാനത്തില്‍ നങ്ങേലി എത്തുന്നു. ഇരുളിന്റെ വെളിച്ചം എന്നാണ് ചിത്രത്തിനു പേര് നല്‍കിയിരിക്കുന്നത്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വിനയന്‍തന്നെയാണ് തന്റെ പുതിയചിത്രത്തിന്റെ വിശേഷങ്ങള്‍ പരസ്യപ്പെടുത്തിയത്.

മലയാള സിനിമയില്‍ അടുത്ത് വരാനിരിക്കുന്ന പത്തോളം സിനിമകള്‍ ചരിത്ര പുരുഷന്മാരുടെ കഥയെ ആസ്പദമാക്കിയിട്ടാണ്. മോഹന്‍ലാലിന്റെ മരക്കാര്‍, അറബിക്കടലിന്റെ സിംഹം, രണ്ടാമൂഴം, മമ്മൂട്ടിയുടെ മാമാങ്കം, കുഞ്ഞാലി മരക്കാര്‍, മാര്‍ത്താണ്ഡ വര്‍മ്മ, കായംകുളം കൊച്ചുണ്ണി, ചെങ്ങാഴി നമ്ബ്യാര്‍, കാളിയന്‍ എന്നിങ്ങനെ പട്ടിക നീളത്തിലാണുള്ളത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന സിനിമകളുടെ കൂട്ടത്തിലേക്കാണ് നങ്ങേലി കൂടി എത്തുന്നത്.

വളരെ വർഷങ്ങളായി ചലച്ചിത്രമാക്കണമെന്നു മനസ്സിൽ ആഗ്രഹിച്ചതാണിതെന്നും ചരിത്രം പറഞ്ഞാൽ ചില ചരിത്ര ബിംബങ്ങൾ ഉടഞ്ഞു വീഴുമെന്നും അതുകൊണ്ടു തന്നെ വിവാദമാകുമെന്നും പലരും പറഞ്ഞതിനാൽ മാറ്റി വയ്ക്കപ്പെട്ടതാണെന്നും. ലോകം കണ്ടതിലേക്കും വലിയ സ്ത്രീ വിമോചന നായികയുടെ കഥ ഒടുവിൽ ഞാൻ സിനിമ ആക്കാൻ തീരുമാനിച്ചു എന്നും അദ്ദേഹം കുറിച്ചു.

കേരളത്തിലെ ധീര വനിതയുടെ പേരാണ് “നങ്ങേലി”. ഇന്ത്യയിലെആദ്യത്തെ വിപ്ലവ നായിക. നങ്ങേലിയുടെ പോരാട്ടത്തിന്‍െറയും പ്രണയത്തിന്‍െറയും പ്രതികാരത്തിന്‍െറയും കഥയാണ് “ഇരുളിന്‍െറ നാളുകള്‍” .ചിത്രത്തിന്‍െറ ഷൂട്ടിംഗ് താമസിയാതെ തുടങ്ങുമെന്നും വിനയന്‍ പറഞ്ഞു.

വിനയന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ്

വളരെ വർഷങ്ങളായി ചലച്ചിത്രമാക്കണമെന്നു മനസ്സിൽ ആഗ്രഹിക്കുകയും.. പക്ഷേ സത്യസന്ധമായ ചരിത്രം പറഞ്ഞാൽ ചില ചരിത്ര ബിംബങ്ങൾ ഉടഞ്ഞു വീഴുമെന്നും അതുകൊണ്ടു തന്നെ വിവാദമാകുമെന്നും പലരും പറഞ്ഞതിനാൽ മാറ്റി വയ്ക്കപ്പെട്ട ലോകം കണ്ടതിലേക്കും വലിയ സ്ത്രീ വിമോചന നായികയുടെ കഥ ഒടുവിൽ ഞാൻ സിനിമ ആക്കാൻ തീരുമാനിച്ചു.

19-ാം നൂറ്റാണ്ടിൽ ബ്രിട്ടനിലെ ബെക്കിംഗ്ഹാം കൊട്ടാരം വരെ എത്തിയ കേരളത്തിലെ ധീര വനിതയുടെ പേരാണ് “നങ്ങേലി” ഇന്ത്യയിലെആദ്യത്തെ വിപ്ലവ നായിക. സ്ത്രീയുടെ ആത്മാഭിമാനത്തിനു വേണ്ടിയും മാറുമറയ്ക്കാനുള്ള അവകാശത്തിനു വേണ്ടിയും തൻറെ യ്യൗവ്വന കാലംമുഴുവൻ പൊരുതി മുപ്പതാംവയസ്സിൽ ജീവത്യാഗം ചെയ്ത ചേർത്തലയിലെ ആ അവർണ്ണ സുന്ദരി നങ്ങേലിയുടെ കഥ നമ്മുടെ ചരിത്രകാരൻമാർ തമസ്കരിച്ചത് യാദൃഛികമല്ല..

മുലച്ചിപ്പറമ്പിലെ നങ്ങേലിയുടെയും സ്വാമി വിവേകാനന്ദൻ ഭ്രാന്താലയം എന്നു വിളിച്ച ആ കാലഘട്ടത്തിൻെറയും ചരിത്രം പറഞ്ഞാൽ നമ്മുടെ ചരിത്രകാരൻമാർ രാജ്യസ്നേഹികളെന്നും, നീതിമാൻമാരെന്നും വിശേഷിപ്പിച്ചിരുന്ന പൊന്നു തമ്പുരാക്കൻമാരേം ദളവാ മാരേം അവരുടെ അലൻകാര വേഷങ്ങൾ അഴിച്ചു വച്ച് ചരിത്രത്തിൻെറ മുന്നിൽ നഗ്നരായി നിർത്തേണ്ടി വരും അതിനവർ തയ്യാറല്ലായിരുന്നു. അതാണു സത്യം.

മധുരയിലെ പാണ്ഡൃരാജാവിൻെ മുന്നിൽ മുല പറിച്ച് നിലത്തടിച്ച് പ്രതികാര ദുർഗ്ഗയായി മാറി മധുരാ നഗരം ചുട്ടെരിച്ച കണ്ണകിയേപ്പോലെ തൻെറ സഹോദരിമാരുടെ മാനം കാക്കാൻ സ്വയം കണ്ണകിയായി മാറുകയായിരുന്നു നങ്ങേലി. നങ്ങേലിയുടെ പോരാട്ടത്തിൻെറയും പ്രണയത്തിൻെറയും പ്രതികാരത്തിൻെറയും കഥയാണ് “ഇരുളിൻെറ നാളുകൾ” .

ചിത്രത്തിൻെറ ഷൂട്ടിംഗ് താമസിയാതെ തുടങ്ങും. ഞാൻ വളരെ ഏറെ പ്രതീക്ഷ അർപ്പിച്ചു തുടങ്ങിയതും കേരളത്തിലെ ജനങ്ങൾ അതിലേറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നതുമായ “ചാലക്കുടിക്കാരൻ ചെങ്ങാതിയുടെ” ഷൂട്ടിംഗ് ഇനി പത്തു ശതമാനം കൂടി പൂർത്തിയാകാനുണ്ട്.. പൂർത്തി ആയിടത്തോളം അതിമനോഹരമായി വന്നിട്ടുണ്ടന്ന് കണ്ട സുഹൃത്തുക്കൾ പറയുന്നു.. ചിത്രത്തിൻെറ നിർമ്മാതാവിൻെറ അലംഭാവം കൊണ്ടുണ്ടായ കാലതാമസം ഉടനേ പരിഹരിക്കാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നു..

കലാഭവൻ മണിയുടെ കഥപറയുന്ന ആ ചിത്രം വളരെയേറെ വ്യത്യസ്ഥവും പുതുമ നിറഞ്ഞതും ആയിരിക്കും എന്നതുപോലെ തന്നെ.. “ഇരുളിൻെറ നാളുകളും” എൻെറ ഇതുവരെയുള്ള ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ഥമായിരിക്കും.. നിങ്ങളുടെ ഏവരുടെയും അനുഗ്രവും സപ്പോർട്ടും ഉണ്ടാവണം…
സ്നേഹപുർവ്വം..
വിനയൻ
(concept poster- sethu sivanandan)

Total
0
Shares

About admin