Don't Miss

പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ അതിഗംഭീര ലുക്കില്‍ മോഹന്‍ലാല്‍

പുതിയ രൂപത്തിൽ മോഹൻലാൽ; അജോയ് വര്‍മ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലാണ് ലാലിന്റെ പുതിയ രൂപം. ലാല്‍ തന്നെയാണ് സോഷ്യല്‍മീഡിയിയലൂടെ ചിത്രം പോസ്റ്റ് ചെയ്തത്.

മുംബൈയിലാണ് ഇതുവരെ പേരിടാത്ത ചിത്രത്തിന്റെ ഷൂട്ട് നടക്കുന്നത്. നിറയെ ആക്ഷനും ആഡ്വഞ്ചറുമുള്ള ചിത്രത്തിന്റെ ഭാഗമാവാന്‍ കഴി‍യുന്നതിന്‍റെ ത്രില്ലിലാണ് താനെന്ന് ലാല്‍ പറയുന്നു.

ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ ആദ്യമായിട്ടാണ് മലയാളത്തില്‍ ഒരുക്കുന്ന സിനിമ ആണിത്. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം സായികുമാര്‍, സൂരാജ് വെഞ്ഞാറംമൂട്, ദിലീഷ് പോത്തന്‍, അനുശ്രീ, പാര്‍വതി നായര്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. സിനിമയുടെ ചിത്രീകരണം മുംബൈയിൽ പുരോഗമിക്കുകയാണ്. സതര, മംഗോളിയ, തായ്‌ലന്‍ഡ് എന്നിവയാണ് അടുത്ത ലൊക്കേഷനുകള്‍.

സോഷ്യല്‍ മീഡിയയില്‍ ലാലേട്ടന്‍ പുതിയ രൂപം വന്‍ തരംഗമായിരിക്കുകയാണ്. മിനിറ്റുകള്‍ക്കകം പതിനായിരക്കണക്കിന് ലൈക്കുളും ഷെയറുകളുമാണ് പ്രിയതാരത്തിന്‍റെ ഫോട്ടോയ്ക്ക് ലഭിച്ചിരിക്കുന്നത്.

മോഹന്‍ലാലിന്‍റെ ഒടിയന്‍ ലുക്ക് വന്‍ തംരഗമായിരുന്നു. ഇപ്പോ‍ഴിതാ അതിലും ഗംഭീരലുക്കിലാണ് ലാലേട്ടന്‍.

Total
0
Shares

About admin