Don't Miss

നിവിന്‍ പോളിയുടെ ബിഗ്ബജറ്റ് കുടുംബ ചിത്രം; ഒരുക്കുന്നത്ഹനീഫ് അദേനി

ഗ്രേറ്റ് ഫാദര്‍ എന്ന ഒറ്റ ചിത്രത്തിലൂടെ ഹിറ്റ് സംവിധായകരില്‍ ഒരാളായ ഹനീഫ് അദേനിയുടെ പുതിയ ചിത്രത്തില്‍ നിവിന്‍ പോളി നായകനാകുന്നു.മമ്മൂട്ടിയെ നായകനാക്കി ഗ്രേറ്റ് ഫാദര്‍ സംവിധാനം ചെയ്ത ഹനീഫ് തിരിച്ചെത്തിയത് അബ്രഹാമിന്റെ സന്തതികള്‍ക്ക് തിരക്കഥ ഒരുക്കി കൊണ്ടാണ്. ത്രില്ലര്‍ സ്വഭാവത്തിലുള്ള ഈ രണ്ടു ചിത്രങ്ങള്‍ക്കും  മികച്ച പ്രതികരണമാണ് ലഭിച്ചത്. അബ്രഹാമിന്റെ സന്തതികള്‍ ഇപ്പോഴും തീയേറ്ററുകളില്‍ നിറഞ്ഞോടുകയാണ് ഇതിനിടയിലാണ് ഹനീഫ്  അദേനിയുടെ പുതിയ ചിത്രത്തിന്റെ വാര്‍ത്തകള്‍ പുറത്ത് വരുന്നത്. ബിഗ് ബജറ്റ് ചിത്രമാണ് നിവിന്‍ പോളിയെ വച്ച് ഒരുങ്ങുന്നത്. ആഫ്രിക്ക അടക്കമുള്ള രാജ്യങ്ങളാലാണ് ഇതിന്റെ ഷൂട്ടിംഗിനായി നിശ്ചയിച്ചിരിക്കുന്നത്. ക്രൈം ത്രില്ലറാണ് ചിത്രം.മറ്റ് അണിയറ പ്രവര്‍ത്തകരേയും താരങ്ങളേയും വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും.

Total
0
Shares

About admin