Don't Miss

വീണ്ടും റിലീസ് തീയതി മാറ്റി പൂമരം

ഒരു വര്ഷം മുൻപാണ് ഞാനും ഞാനുമെന്റാളും എന്ന സോങ് കൊണ്ട് പൂമരം സിനിമയുടെയും കാളിദാസന്റെയും വരവ് അറിയിച്ചത്. പിന്നീട് പടത്തിലെ മറ്റൊരു ഗാനവും ഇറക്കിയിരുന്നു. ഓരോന്ന് ഇറങ്ങുമ്പോഴും ആരാധകരുടെ സംശയം സിനിമ എന്ന് ഇറങ്ങുമെന്നായിരുന്നു. പക്ഷെ റിലീസ് കാത്ത് മടുത്ത പ്രേക്ഷകർ പാടത്തെ പലതരത്തിൽ ട്രോളുകൾ ചെയ്ത് അവരുടെ രോഷം പ്രകടിപ്പിക്കുകയും ചെയ്ത്. രണ്ട്-മൂന്ന് തവണത്തെ റിലീസ് മാറ്റിവെക്കലിന് ശേഷം ഇപ്പോളിതാ പ്രേക്ഷകരുടെ രോക്ഷം കൂട്ടാനായി പദത്തിന്റെ റിലീസ് തീയതി മാറ്റി വെച്ചിരിക്കുകയാണ്.

കാളിദാസ് ജയറാമിനെ അത്ര ഉടനെയൊന്നും സ്‌ക്രീനില്‍ കാണാന്‍ സാധിക്കില്ല. സോഷ്യല്‍ മീഡിയയും ആരാധകരെയും വീണ്ടും കാത്തിരിപ്പിലേക്ക് തള്ളിവിട്ട് കാളിദാസന്‍ നായകനായ ആദ്യ ചിത്രം ‘പൂമരം’ റിലീസ് വീണ്ടും നീട്ടിവച്ചു. മാര്‍ച്ച് 9ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. എന്നാല്‍ മാര്‍ച്ച് 15 ലേക്ക് റിലീസ് മാറ്റുകയായിരുന്നു

Total
0
Shares

About admin