ചലച്ചിത്രതാരം ദിലീപിന്റെയും, നീതിക്കു വേണ്ടി രണ്ടു വർഷത്തോളമായി സമരം തുടരുന്ന ശ്രീജിത്തിന്റെയും കഥ പറയുന്ന ചിത്രം ‘പ്രമുഖർ’ അണിയറയിൽ ഒരുങ്ങുന്നു. പുതു മുഖങ്ങൾക് പ്രാധാന്യം നൽകി നവാഗതരായ ബാസിൽ ഹുസൈൻ, മുഹമ്മദ് ഷാൻ എസ് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ 101 പുതുമുഖ താരങ്ങൾ അണിനിരക്കും. സോളോ എന്റര്ടെയ്ന്മെന്റിന്റെ ബാനറിൽ സോളമൻ വർഗീസാണ് ചിത്രം നിർമിക്കുന്നത്.
സഹോദരന്റെ ദുരൂഹ മരണത്തില്‍ നീതി തേടി രണ്ട് വർഷത്തോളമായി സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്തിന്റെയും ജനപ്രിയ നടൻ ദിലീപിന്റെയും കഥ പറയുന്ന ചിത്രത്തിൽ സംഗീത സംവിധാനം നിർവഹിക്കുന്നത് നവാഗതനായ ശ്രീരാഗാണ്.
‘അൻവർ’, ‘സാഗർ എലിയാസ് ജാക്കി’ എന്നീ ചിത്രങ്ങൾക്ക് ഛായാഗ്രഹണ സഹായിയായിരുന്ന ഷിനോയി ഗോപിനാഥ് ആണ് ക്യാമറ ചലിപ്പിക്കുന്നത്. ക്രിസ്റ്റി സെബാസ്റ്റ്യനാണ് ചിത്രത്തിനായി എഡിറ്റിoഗ് നിർവഹിക്കുക. അഭിനേതാക്കൾ ആരാണെന്നു പുറത്തു വിട്ടട്ടില്ല.