Don't Miss

രാജാ 2 ചിത്രീകരണം ഡിസംബറില്‍

വൈശാഖിന്‍റെ സംവിധാനത്തില്‍ മമ്മൂട്ടിയും പ്രിത്വിരാജും നായകന്മാരായെത്തിയ പോക്കിരി രാജ എന്ന മെഗാ ഹിറ്റ് ചിത്രത്തിന്‍റെ രണ്ടാം ഭാഗമായ രാജാ 2 വരുന്നുവെന്ന വാര്‍ത്ത ആരാധകരില്‍ കുറച്ചൊന്നുമല്ല ആവേശം ഉണര്‍ത്തിയത്.പക്ഷെ ചിത്രം എന്ന് തുടങ്ങും എന്നതിന്റെ കാര്യത്തില്‍ ഇത് വരെ കൃത്യമായ ഒരു സ്തിരീകരണവും ഉണ്ടായിരുന്നില്ല.രാജാ 2വിന്‍റെ ചിത്രീകരണം 2018 ഡിസംബറില്‍ ആരംഭിച്ച് 2019ലെ വെക്കേഷന്‍ റിലീസ് ആയി പുറത്തിറക്കാന്‍ ആണ് നിര്‍മ്മാതാക്കളായ മുളകുപാടം ഫിലിംസിന്‍റെ പദ്ധതിയെന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിയുന്നത്.ചിത്രത്തില്‍ പ്രിത്വിരാജ് ഉണ്ടായിരിക്കുമോ എന്നുള്ള കാര്യത്തിന് ഇനിയും സ്ഥിരീകരണം ഒന്നും ലഭിച്ചിട്ടില്ല.ആദ്യ ഭാഗത്തിന് തിരക്കഥയൊരുക്കിയ ഉദയകൃഷ്ണ തന്നെയായിരിക്കും ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനും തിരക്കഥയൊരുക്കുന്നത്.ഇന്ത്യയിലും വിദേശത്തും ആയിരിക്കും രാജാ 2 വിന്‍റെ ചിത്രീകരണം.

Total
0
Shares

About admin