Don't Miss

ആനന്ദ് മഹാദേവന്‍ പിന്മാറി, നമ്പി നാരായണനെക്കുറിച്ചുള്ള സിനിമ മാധവൻ സംവിധാനം ചെയ്യും

ഐ.എസ്.ആ ര്‍.ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം’റോക്കട്രി–ദ് നമ്പി എഫക്ട്’ എന്ന ചിത്രം മാധവൻ തന്നെ സംവിധാനം ചെയ്യും. ദേശീയ പുരസ്‌കാര ജേതാവായ ആനന്ദ് മഹാദേവനും മാധവനും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യാനിരുന്നത്.  “കഴിവുറ്റ സംവിധായകനാണ് ആനന്ദ് മഹാദേവന്‍. പക്ഷേ ചില ചുമതലകളില്‍ നിന്ന് മാറിനില്‍ക്കാന്‍ കഴിയാത്തതിനാല്‍ അദ്ദേഹം ഈ ചിത്രത്തില്‍ പിന്മാറുകയാണ്. ചിത്രം ഒരുപാട് കാരണങ്ങള്‍ കൊണ്ട് എന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ്. നമ്പി നാരായണന്റെ കഥ ലോകത്തോട് പറയാന്‍ ഇനി കാത്തിരിക്കാനാവില്ല”, മാധവന്‍ വ്യക്തമാക്കി.

നമ്പി നാരായണനായി മാധവൻ തന്നെയാണ്  വേഷമിടുന്നത്.  നമ്പി നാരായണന്‍ രചിച്ച ‘റെഡി ടു ഫയര്‍: ഹൗ ഇന്ത്യ ആന്‍റ് ഐ സര്‍വൈവ്ഡ് ദ് ഐ.എസ്.ആര്‍.ഒ സ്‌പൈ കേസ്’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി ചിത്രം പുറത്തിറങ്ങും.

Total
0
Shares

About admin