Don't Miss

സാമൂവല്‍ റോബിന്‍സണ്‍ വീണ്ടും മലയാളത്തിലേക്ക്

സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ നൈജീരിയന്‍ നടന്‍ സാമുവല്‍ റോബിന്‍സണ്‍ വീണ്ടും മലയാളത്തിലെത്തുന്നു. പര്‍പ്പിള്‍ എന്ന ചിത്രത്തിലാണ് സാമൂവല്‍ വീണ്ടും അഭിനയിക്കുന്നത്. പര്‍പ്പിളില്‍ വില്ലനായിട്ടാണ് സാമുവല്‍ റോബിന്‍സണ്‍ പ്രത്യക്ഷപ്പെടുന്നത്. കാഞ്ചനമാല കേബിള്‍ ടിവി എന്ന തെലുങ്ക് ചിത്രമൊരുക്കിയ പാര്‍ത്ഥസാരഥിയാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ഇതൊരു കാമ്പസ് ചിത്രമായിരിക്കും. വിഷ്ണു വിനയന്‍, വിഷ്ണു ഗോവിന്ദ്, ഋഷി പ്രകാശ്, മറിന മൈക്കിള്‍, നിഹാരിക എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.Image result for sudani from nigeria

സുഡാനി എന്ന സിനിമയില്‍ നിന്ന് ശരിയായ പ്രതിഫലം ലഭിച്ചില്ല എന്നതരത്തില്‍ സാമൂവല്‍ ഫേസ്ബുക്കിലിട്ട പോസ്റ്റ് വിവാദമാകുകയും പിന്നീട് അത് ഒത്തുതീര്‍പ്പിലാകുകയുമായിരുന്നു. വംശീയ അധിക്ഷേപം എന്ന നിലയില്‍ വരെ ആ വിവാദം പോയിരുന്നു.

Total
0
Shares

About admin