Don't Miss

രജനികാന്തിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന 2.0 റീലീസ് മാറ്റി

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയെ വെല്ലാന്‍ അതുക്കും മേലെയുള്ള ചിത്രവുമായി സ്റ്റൈല്‍ മന്നന്‍ രജനിയെത്തുന്നു, യന്തിരന്‍ 2.0 യുമായി. ദീപാവലിയ്ക്കു പ്രദര്‍ശനത്തിനെത്തുമെന്നുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, റിലീസ് അടുത്ത വര്‍ഷം ജനുവരിയിലേക്കു .

ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍, ആമി ജാക്‌സന്‍, സുഷാന്ത് പാണ്ഡേ, ആദില്‍ ഹുസൈന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

യന്തിരന്‍ 2.0 ന്റെ നിര്‍മ്മണച്ചെവല് 450 കോടിയാണ്. ഏഷ്യയിലെ ഏറ്റവും ബജറ്റുള്ള ചിത്രമായിരിക്കുമിത്.

ഇന്ത്യയില്‍ 7000 സ്‌ക്രീനുകളിലാണ് ചിത്രം റീലീസ് ചെയ്യുന്നത്. ബാഹുബലി 6500 സ്‌ക്രീനുകളിലാണ് എത്തിയത്.

അഞ്ചു ഭാഷകളില്‍ ചിത്രം പുറത്തിറങ്ങുമെന്നായിരുന്നു നേരത്തെയുള്ള വാര്‍ത്തകള്‍. എന്നാല്‍, പതിനഞ്ചു ഭാഷകളില്‍ ചിത്രം എത്തുമെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍.

Total
0
Shares

About admin