മലയാള സിനിമയിലെ മാസ് ഹിറ്റുകളിലൊന്നായ തേന്മാവിന് കൊമ്പത്ത് വീണ്ടുമെത്തുന്നു. 1994ല്‍ പുറത്തിറങ്ങിയ ഹൗസ് ഫുള്ളായിരുന്നു. രണ്ട് ദേശീയ അവാര്‍ഡുകളും അഞ്ച് സംസ്ഥാന അവാര്‍ഡുകളും ഒരു ഫിലിംഫെയര്‍ അവാര്‍ഡും നേടി. മോഹന്‍ലാല്‍- പ്രിയദര്ശന് ടീമിന്റെ ഈ മാസ്റ്റര്‍പീസ് റീ-റിലീസിന് ഒരുങ്ങുകയാണ്.
അതും മുന്‍പ് കണ്ടതുപോലെയല്ല, 4കെ റെസല്യൂഷനില്‍ ഡിജിറ്റല്‍ റീമാസ്റ്ററിംഗ് നടത്തിയാണ് ചിത്രം തീയേറ്ററുകളിലെത്തുക. മോഹന്‍ലാലിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് പ്രഖ്യാപനം. ഗോദ, എസ്ര,ഗപ്പി തുടങ്ങി ചിത്രങ്ങളുടെ നിര്‍മാതാവും ഇ 4 എന്റര്ടെയ്ന്മെന്റ് ഉടമയുമായ മുകേഷ് ആര്.മെഹ്തയാണ് ചിത്രം എത്തിക്കുക. ചിത്രത്തിന്റെ റിലീസ് 25 വര്‍ഷം തികയുന്ന വേളയില്‍, 2019 മേയ് 12നാവും ചിത്രത്തിന്റെ 4കെ പതിപ്പ് തീയേറ്ററുകളിലെത്തുക.