മോഹൻലാൽ നായകനായ ദൃശ്യം 2 എന്ന സിനിമയിലൂടെയാണ് ശാന്തി പ്രിയ മലയാളികളുടെ പ്രിയങ്കരിയായി മാറിയത്.
ദൃശ്യം 2-വിലെ വക്കീൽ എന്ന് പറഞ്ഞാൽ പ്രേഷകർക്ക് ശാന്തിയുടെ മുഖം മനസ്സിലേക്ക് ഓടിയെത്തും.
ചിത്രത്തിൽ മോഹൻലാലിന് വേണ്ടി കോടതി വാദിക്കുന്ന വക്കീലായി തകർത്ത് അഭിനയിച്ച ശാന്തിയെ ഒറ്റ സിനിമ കൊണ്ട് മലയാളികൾ നെഞ്ചിലേറ്റി.രേണുക എന്ന കഥാപാത്രത്തെയാണ് സിനിമയിൽ ശാന്തി അവതരിപ്പിച്ചത്.
യഥാർത്ഥ ജീവിതത്തിലും ശാന്തി ഒരു വക്കീൽ ആണെന്നതാണ് ഏറെ കൗതുകകരമായ കാര്യം. ദൃശ്യം വൻ ഹിറ്റായതോടെ സോഷ്യൽ മീഡിയയിൽ ശാന്തിക്ക് വലിയ പ്രമോഷനാണ് കിട്ടിയത്.
ശാന്തിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.
തൂവെള്ള നിറത്തിലെ സിൽക്ക് ഡ്രെസിൽ അതിസുന്ദരിയായി കടൽ തീരത്ത് നിൽക്കുന്ന ചിത്രങ്ങളാണ് ശാന്തി പ്രിയ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവച്ചിട്ടുളളത്.