ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന് തുടക്കമായി. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഓഖി ദുരന്തത്തില്‍പ്പെട്ടവരെ അനുസ്മരിച്ച് മെഴുകുതിരി തെളിയിച്ചായിരുന്നു ചടങ്ങിന് തുടക്കമായത്. ബംഗാളി നടി മാധവി മുഖര്‍ജി, തെിന്ത്യന്‍ താരം പ്രകാശ് രാജ് എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായിരുന്നു.