മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ആമിയുടെ ഷൂട്ടിങ് തിരക്കിലാണ് മഞ്ജു. ചിത്രത്തിലെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുളള ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
2015 സെപ്റ്റംബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും എന്നായിരുന്നു വാര്‍ത്തകള്‍. ആമിയാകാന്‍ വിദ്യാ ബാലനെയാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ വിദ്യ ചിത്രത്തില്‍നിന്നും പിന്മാറിയതോടെയാണ് ആ അവസരം മഞ്ജുവിന് ലഭിച്ചത്.കൃഷ്ണഗുഡിയിലെ ഒരു പ്രണയകാലത്തിനുശേഷം മഞ്ജു നായികയാകുന്ന കമല്‍ ചിത്രം കൂടിയാണ് ആമി.