Don't Miss

പേളി- ശ്രീനിഷ് വിവാഹ നിശ്ചയം കഴിഞ്ഞു; ചിത്രങ്ങള്‍ കാണാം

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ആരാധക മനസുകള്‍ കീഴടക്കിയ ജോഡികളായ പേളി മാണിയും ശ്രീനിഷ് അരവിന്ദും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളിലൂടെ പേളിയും ശ്രീനിഷും തന്നെയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്.

മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്കിടെ പ്രണയത്തിലായ ഇരുവരും ഷോ കഴിഞ്ഞും പ്രണയം തുടരുകയായിരുന്നു. മല്‍സരത്തിന്റെ ഭാഗമായി വിജയിക്കാനാണോ ഇരുവരും പ്രണയം പ്രകടിപ്പിക്കുന്നതെന്ന് സഹമല്‍സരാര്‍ത്ഥികള്‍ ഉള്‍പ്പടെ പലരും സംശയിച്ചെങ്കിലും അവര്‍ പ്രണയത്തില്‍ ഉറച്ചുനിന്നു. വിവാഹിതരാകാനുള്ള താല്‍പ്പര്യം ഷോയ്ക്കിടെ മോഹന്‍ലാലിനോടും അവര്‍ പറഞ്ഞിരുന്നു.ടിവി അവതാരികയായും നടിയായുമാണ് പ്രേക്ഷകര്‍ക്ക് പേളിയെ പരിചയം. തമിഴ്-മലയാളം സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള നടനാണ് ശ്രീനിഷ്. എന്നാല്‍ ബിഗ് ബോസിലൂടെയാണ് ഇരുവരും കൂടുതല്‍ ജനപ്രിയരാകുന്നത്.

 

 

Total
0
Shares

About admin