Don't Miss

ആദം ജോൺ 100 ശതമാനം ഉറപ്പോടെ കാണാം

പ്രിഥ്വിരാജ്, നരേൻ, രാഹുൽ മാധവ്, ഭാവന, ലെന തുടങ്ങിയ താരങ്ങൾ മികച്ച അഭിനയം കാഴ്ചവച്ചു.പതിഞ്ഞു തുടങ്ങിയ പടം പെട്ടെന്ന് തന്നെ ഒരു ത്രില്ലർ മൂഡിലേക്ക് മാറി. ആദം ജോൺ എന്ന കഥാപാത്രത്തോട് പ്രിഥ്വിരാജ് 100 % വും നീതി പുലർത്തി.

സാത്താനെ പൂജിക്കുന്നവരുടെ കഥ പറയുന്ന രണ്ടാമത്തെ മലയാളം ചിത്രമാണിത്. ഹോളിവുഡ് ലെവലിൽ ആണ് ജിനു എബ്രഹാം പടം എടുത്തിരിക്കുന്നത്.പ്രേക്ഷകർക്കിടയിൽ പ്രിഥ്വിരാജ് എന്ന നടനോടുള്ള വിശ്വാസം പോയി തുടങ്ങിയടുത്ത് നിന്ന് നടത്തിയ ഒരു മികച്ച തിരിച്ച് വരവാണ് ആദം. ഒരു സ്ലോ മൂഡിൽ പോകുന്ന പടം 2 മണിക്കൂറും 50 മിനുട്ടും ഉണ്ട്. എന്നാൽ പോലും ഒട്ടും ബോറടിപ്പിക്കുന്നില്ല. ഒരു ത്രില്ലർ മൂവി കാണാൻ താൽപ്പര്യപ്പെടുന്നവർക്ക് ആദം തീർച്ചയായും ഇഷ്ടപ്പെടും

Total
0
Shares

About admin