Don't Miss

ജനമനസുകളെ വാരിപ്പുണർന്നുകൊണ്ട് ദളപതി വിജയുടെ മെർസൽ തീയറ്ററുകളിൽ

വിജയുടെ സിനിമ എന്നു പറയുമ്പോൾ എല്ലാവരുടേയും മനുസുകളിൽ ഓടിയെത്തുന്ന ദ്രശ്യം ആ നടത്തവും, ആരേയും കോരിത്തരിപ്പിക്കുന്ന ഡയലോഗും, മനസ്സിൽ നിന്നും മായാത്ത നിർത്തചുവടുകളും, എല്ലാത്തിനുമുപരി നമ്മെ വിസ്‌മയത്തുമ്പിലാഴ്ത്തുന്ന ഫൈറ്റിംഗ് സീനുകളുമാണ്. മെർസലും നമുക്ക് സമ്മാനിക്കുന്നത് അതുതന്നെയാണു. വിജയുടെ സിനിമകൾ വെറുമൊരു എന്റർടൈൻമെന്റിനു വേണ്ടിമാത്രം ഉണ്ടാകുന്നതല്ല. വിജയുടെ എല്ലാസിനിമകൾക്കും പറയാൻകാണും നമ്മുടെ സമൂഹത്തിൽ അരങ്ങേറുന്ന ഏതെങ്കിലും ഒരു പ്രശ്നത്തെക്കുറിച്ചു.

സിനിമ വെറുമൊരു നേരംപോകെന്നതിനുപരി സമൂഹത്തിലെ ഏതെങ്കിലും ഒരു പ്രശ്നത്തെക്കുറിച്ചു സാധാരണക്കാരെ ബോധവാന്മാരാക്കുക എന്ന ഉദ്ദേശവും വിജയുടെ സിനിമകൾക്കു കാണും. മെർസലും അങ്ങനത്തെയൊരു സിനിമയാണ്.

കുറച്ചു ആക്ഷൻ സീനുകളും ഐറ്റം സോങ്ങുകളും ഉപയോഗിച്ചു കാണികളെ ത്രസിപ്പിക്കാനല്ല മെർസൽ ഉദ്ദേശിച്ചിരിക്കുന്നതു, മറിച് സമൂഹത്തിലെ കൊള്ളരുതായിമക്കെതിരെ ശബ്ദമുയർത്താനുള്ള പ്രേരണയാണ് നമുക്ക് ഈ സിനിമയിൽ നിന്നും ലഭിക്കുന്നത്.

സിനിമയിൽ ഇളയദളപതിക്കുപകരം ദളപതി എന്നപേരിലാണ് വിജയെ വശേഷിപ്പിക്കുന്നതു. പറ്റുപല സിനിമകളെപ്പോലെ വിജയ് ഒരു തലൈവയായിട്ടാണ് സ്‌ക്രീനിൽ പ്രത്ത്യക്ഷപെടുന്നതെങ്കിലും ജനങ്ങളുടെ അവകാശത്തിനുവേണ്ടി പോരാടുന്ന ഒരു സാധാരണകാരനെയാണ് നമ്മുക്കു ഈ സിനിമയിലൂടെ  വിജയെ കാണാൻകഴിയുക.

മൂന്നു കഥാപാത്രങ്ങളായി നമുക്കുമുൻപിൽ എത്തുന്ന വിജയ് അത്ത്യതികം മികവോടെയാണ് ഈ വേറിട്ടകഥാപാത്രങ്ങൾക്കു ജീവൻ നൽകിയിരിക്കുന്നത്. തമിഴകത്തിന്റെ പെരുമ ലോകമെമ്പാടുമെത്തിക്കാൻ ഈ സിനിമവഴി വിജയ് ശ്രമിച്ചിട്ടുണ്ട്, കൂടാതെ സ്വന്തം നാടിനേയും നാട്ടുകാരേയും എങ്ങനെ സ്‌നേഹിക്കണമെന്നും മെർസൽ നമ്മെ കാണിച്ചുതരുന്നു.

പാട്ടിലൂടെയും പെരുമാറ്റത്തിലൂടെയും മൂന്നു കഥാപാത്രങ്ങളെയും വേറിട്ടതാക്കുകയും ആദ്യപകുതിക്കുശേഷം ഇവർ മൂന്നുപേരുടേയും ബന്ധം പറയുന്നതിലൂടെയുമാണ് കഥ മുന്നോട്ടുപോകുന്നത്.

ചികിത്സരംഗത്തു നടക്കുന്ന അഴിമതിയെക്കുറിച്ചും അനീതിയെക്കുറിച്ചുമാണ് മെർസൽ നമ്മളോടു പറയുന്നത്. നമ്മുടെ രാജ്യത്തിലെ ചികിത്സരംഗത്തു ഈയിടെ അരങ്ങേറിയ ഏതാനം സംഭവങ്ങളെ ചൂണ്ടിക്കാണിക്കുകയും അതിന്റെ സത്യാവസ്ഥകൾ ജനങ്ങൾക്കുമുന്പാകെ തുറന്നുകാട്ടുകയാണ് സംവിധായകനായ Atlee ഈ സിനിമയിലൂടെ ചെയ്‌തിരിക്കുന്നത്‌.

സിനിമയിൽ എടുത്തുപറയേണ്ടതു വിജയുടെ മാസമരികമായ ഫൈറ്റിംഗ് സീനുകളും, ഗാനരംഗങ്ങളുമാണു. കഥയുടെ അവസാനഭാഗങ്ങളിൽ അരങ്ങേറുന്ന ചില ദയനീയ രംഗങ്ങളും മെർസലിനെ വിജയുടെ മറ്റുസിനിമകളിൽ നിന്നും വ്യത്ത്യസ്തമാക്കുന്നു.

Total
0
Shares

About admin