Don't Miss

വിവേകം കേരളത്തിൽ 300 തീയേറ്ററുകളിൽ- വിതരണം മുളകുപാടം


തല അജിത്തിന്റെ വിവേകം എന്ന സിനിമ നാളെ കേരളത്തിൽ റിലീസ് ചെയുന്നു. ചിത്രം കേരളത്തിൽ വിതരണാവകാശം ഏറ്റെടുത്തിരിക്കുന്നത് ടോമിച്ചൻ മുളകുപ്പാടത്തിന്റെ വിതരണ കമ്പനിയായ മുളകുപ്പാടം റിലീസ് ആണ്. പുലിമുരുകൻ എന്ന ഒറ്റ ചിത്രം കൊണ്ടു കോടികൾ വാരിയ ടോമിച്ചൻ അടുത്തതായി ചെയ്ത് രാംലീല എന്ന ദിലീപ് ചിതത്തിന്റെ വിവാദങ്ങൾ നടക്കുമ്പോഴാണ് ഈ വിതരണം ഏറ്റെടുക്കുന്നത്.


വിവേകത്തിന്റെ ട്രയ്ലർ യൂട്യൂബിൽ തരംഗമായി നിൽക്കുകയാണ്. ചിത്രത്തിൽ അജിത് ഒരു പോലീസ്കാരന്റെ വേഷമാണ് എന്നാണ് കരുതുന്നത്. കേരളത്തിൽ തല അജിത്ത് ഫാൻസിന്റെ പിൻബലം കണ്ടും മർക്കറ്റിങ്ങിനുള്ള സാധ്യത മുന്നിൽ കണ്ടുമാണ് ടോമിച്ചൻ മുളകുപ്പാടം ഇതിന്റെ റിലീസ് ഏറ്റെടുത്തിരിക്കുന്നത്.

Total
0
Shares

About admin