Don't Miss

തൃശിവ പേരൂർ ക്ലിപ്‌തം നാളെയാണ് നാളെയാണ്

രതീഷ് കുമാർ എന്ന യുവ സംവിധായകൻ ആദ്യമായി സംവിധാനം ചെയ്യുന്ന തൃശിവ പേരൂർ ക്ലിപ്‌തം നാളെ മുതൽ തീയേറ്ററുകളിൽ.ആമേൻ എന്ന സിനിമക്ക് ശേഷം ഫരീദ് ഖാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ വൻ താരനിരയാണ് അണിഞ്ഞൊരുങ്ങുന്നത്.

ആസിഫ് അലി, ചെമ്പൻ വിനോദ്, ബാബുരാജ്, അപർണ്ണ ബാലമുരളി തുടങ്ങിയ താരങ്ങൾ അഭിനയിക്കുന്ന ഈ സിനിമ മലയാളി പ്രേക്ഷകർ നല്ല പ്രതീക്ഷയിലാണ് കാത്തിരിക്കുന്നത്.ഇതിനോടകം ട്രയ്ലർ യൂട്യൂബിൽ വൈറലായിമാറിയതാണ്.


ആമേൻ എന്ന സിനിമയിൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസ്സോസിയേറ്റ് ആയി പ്രവർത്തിച്ച രതീഷ് കുമാർ സ്വതന്ത്രമാകുമ്പോൾ പ്രേക്ഷകർക്ക് വല്യ പ്രതീക്ഷയും ആകാംഷയുമാണ്.

വൈറ്റ് സൻഡ്‌സ് മീഡിയ ഹൗസിന്റെ ബാനറിൽ ഫരീദ് ഖാൻ നിർമിക്കുന്ന ചിത്രം ആമേൻ എന്ന ചിത്രത്തിന്  വലിയ ഒരു ഇടവേളക്ക് ശേഷം കൂടിയാണ്.തിരക്കഥയിലെ സംവിധായകനിലുമുള്ള വിശ്വാസമായിരിക്കണം ഇത്രേയും നാൾ നിർമാതാവിന് കാത്തിരിക്കാനുള്ള ക്ഷമ കിട്ടിയത്.

ചിത്രം നാളെ തീയേറ്ററുകളിൽ എത്തുന്നതിനു മുമ്പ് തന്നെ തൊണ്ണൂറ് ശതമാനവും ബുക്കിങ് കഴിഞ്ഞു. ആസിഫ് അലി, ചെമ്പൻ വിനോദ് , ബാബുരാജ് കോംബോ നാളെ കണ്ടറിയാം.
– വെർട്ടിക്കൽ മീഡിയ

Total
0
Shares

About admin