Don't Miss

സിനിമ ദുരനുഭവങ്ങള്‍ തുറന്നുപറയാന്‍ സ്ത്രീകള്‍ ഭയക്കേണ്ടതില്ല;നടി ഭാവന

സിനിമയില്‍ ക്യാമറയ്ക്ക് മുന്നിലും പിന്നിലും കൂടുതല്‍ സ്ത്രീകള്‍ കടന്നുവരണമെന്ന് നടി ഭാവന. സിനിമയില്‍ നിന്ന് സ്ത്രീകള്‍ അകന്നു നില്‍ക്കേണ്ട കാര്യമില്ല. ചലച്ചിത്രരംഗത്തെ സ്ത്രീ പ്രാതിനിധ്യം വര്‍ധിക്കുന്നതില്‍ നടിയെന്ന നിലയില്‍ അഭിമാനിക്കുന്നെന്നും,വിമന്‍ കളക്ടീവ് ഇന്‍ സിനിമ  ചലച്ചിത്ര മേഖലയിലെ വനിതകളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ വേദിയൊരുക്കണം .താന്‍ സംഘടനയില്‍ അത്ര സജീവമല്ല. എന്നാല്‍ അവിടെ സിനിമാരംഗത്തെ പല പ്രശ്‌നങ്ങളും അവതരിപ്പിക്കപ്പെടുന്നുണ്ട്. ഇതിന്റെ പേരില്‍ പേടിച്ചുമാറി നില്‍ക്കേണ്ട കാര്യമില്ല നടി ഭാവന പറഞ്ഞു. മാതൃഭൂമിയുടെ കപ്പ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ്   ഭാവന പറഞ്ഞത്.

No automatic alt text available.
‘ആദ’ത്തിന്റെ സ്‌കോട്ട്‌ലന്‍ഡിലെ ചിത്രീകരണകാലം തനിയ്ക്ക് സന്തോഷകരമായ അനുഭവമാണെന്നും പറയുന്നു നടി. ഇപ്പോള്‍ തീയേറ്ററുകളിലോടുന്ന ഭാവനയുടെ ചിത്രം ‘ആദ’ത്തിന്റെ സംവിധായകന്‍ ജിനു എബ്രഹാമുമൊത്തുള്ള സംഭാഷണത്തിന്റെ പൂര്‍ണരൂപം കപ്പ ടിവി നാളെ രാത്രി 8ന് സംപ്രേക്ഷണം ചെയ്യും.

 

കടപ്പാട്: കപ്പ ടിവി

Total
0
Shares

About admin