Don't Miss

മമ്മൂട്ടി ചിത്രം ചെയ്യുന്നുണ്ടോ ? ചോദ്യത്തിന് ദിലീഷ് പോത്തൻ പ്രതികരിക്കുന്നു.

മലയാള സിനിമയ്ക്കു സമഗ്രമാറ്റങ്ങൾ സമ്മാനിക്കുന്ന സംവിധായകനാണ് ദിലീഷ് പോത്തൻ. സഹസംവിധായകനും നടനുമായി സിനിമയിലെത്തിയ ദിലീഷ് പോത്തന്റെ ആദ്യ ചിത്രം മഹേഷിന്റെ പ്രതികാരം തന്നെ സൂപ്പർഹിറ്റായി മാറി. ആദ്യ ചിത്രത്തിലൂടെ സംവിധാന മികവ് തെളിയിച്ച പോത്തേട്ടന്റെ രണ്ടാം ചിത്രമായ തൊണ്ടിമുതലും ദൃക്സാക്ഷിയും പ്രക്ഷകരെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലേയ്ക്കാണ് എത്തിച്ചത്. ആരെ വെച്ചാകും ദിലീഷ് പോത്തൻ പുതിയ സിനിമ ചെയ്യുക എന്ന ചോദ്യങ്ങൾക്കിടയിൽ സോഷ്യൽ മീഡിയയിൽ പുതിയ ഒരു വാർത്ത പിറന്നു.ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്നു. എന്നാൽ ഈ വാർത്തകളെ കുറിച്ച് ഒടുവിൽ ദിലീഷ് പോത്തൻ പ്രതികരിക്കുന്നു.

ഇതുവരെ ഒന്നും തീരുമാനിച്ചിട്ടില്ല. ചർച്ചകൾ നടക്കുന്നുണ്ട്. മമ്മൂക്കയ്ക്ക് ചേരുന്ന കഥകൾ ഉണ്ട്. മറ്റു താരങ്ങൾക്ക് ചേരുന്ന കഥകളുമുണ്ട്.

എന്നാൽ ഏത് സിനിമ ചെയ്യണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. എന്ത് തന്നെയായാലും 2018ന്റെ അവസാനം വരെ സിനിമകൾ ഒന്നും ചെയ്യുന്നില്ല

ദിലീഷ് പോത്തൻ  പ്രതികരിച്ചത്.

Total
0
Shares

About admin