Don't Miss

മമ്മൂട്ടിയുടെ സൗന്ദര്യമായിരുന്നു പ്രശ്നം: പേരന്‍പിന്റെ സംവിധായകന്‍

പേരന്‍പ് ചെയ്യാന്‍ മമ്മൂട്ടിയെ വിളിക്കുമ്പോള്‍ സംവിധായകനെ ഒരു കാര്യം വല്ലാതെ അലട്ടിയിരുന്നതായി പേരന്‍പിന്റെ സംവിധായകന്‍ പറയുന്നു. മറ്റൊന്നുമല്ല മമ്മൂട്ടിയുടെ സൗന്ദര്യമാണ് സംവിധായകനു പ്രശ്‌നമായി മാറിയത്. ഹാന്‍ഡ്‌സം ലുക്ക് എങ്ങനെ കുറയ്ക്കുമെന്ന് തനിക്ക് അറിയില്ലായിരുന്നു എന്ന് ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ റാം പറഞ്ഞു.

അത് പരിഹരിക്കാന്‍ വേണ്ടി താടി വളര്‍ത്താനാണ് മമ്മൂട്ടിയോട് അദ്ദേഹം പറഞ്ഞത്. കണ്ണാടിയില്‍ നോക്കുമ്പോള്‍ എന്നെ കാണുന്നതുപോലെയാണ് തോന്നുന്നതെന്നും അതിനാല്‍ എത്രയും പെട്ടെന്ന് പടം പൂര്‍ത്തിയാക്കണമെന്നും മമ്മൂട്ടി തമാശയായി പറഞ്ഞെന്നും റാം കൂട്ടിച്ചേര്‍ത്തു.
പേരന്‍പിന്റെ ട്രയിലര്‍ പുറത്തു വന്നപ്പോള്‍ മുതല്‍ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
Total
0
Shares

About admin