Don't Miss

രാമലീല ഈ മാസം റിലീസിനെത്തുമോ? സംവിധായകൻ അരുൺ ഗോപിയുടെ മറുപിടി

ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി നവാഗതനായ അരുൺ ഗോപി സംവിധാനം ചെയ്ത ചിത്രമാണ് രാമലീല. ഒരു പൊളിറ്റിക്കൽ ത്രില്ലർ ആയി ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് പുലി മുരുകൻ നിർമ്മിച്ച് പ്രശസ്തനായ ടോമിച്ചൻ മുളകുപാടം ആണ്. ജൂലൈ ആദ്യ വാരം പ്രദർശനത്തിന് എത്തുമെന്ന് കരുതിയിരുന്ന ഈ ചിത്രത്തിന്റെ റിലീസ് , നടിയെ ആക്രമിച്ച കേസിൽ ദിലീപ് കുറ്റാരോപിതൻ ആയി പോലീസ് കസ്റ്റഡിയിൽ ആയതിനെ തുടർന്ന് അനിശ്ചിതമായി നീണ്ടു പോവുകയായിരുന്നു. ദിലീപ് തന്റെ നിരപരാധിത്വം തെളിയിച്ചു പുറത്തിറങ്ങിയിട്ടേ ചിത്രം പ്രദർശനം ആരംഭിക്കു എന്ന് വാർത്തകൾ വന്നിരുന്നു എങ്കിലും കുറച്ചു ദിവസങ്ങൾക്കു മുൻപേ സോഷ്യൽ മീഡിയയിൽ പരന്ന വാർത്തകൾ പറഞ്ഞത്  ഈ വരുന്ന സെപ്റ്റംബർ 22 നു രാമലീല റിലീസ് ചെയ്യാൻ തീരുമാനം ആയെന്നായിരുന്നു. എന്നാൽ അത് വെറും വ്യാജ വാർത്ത മാത്രം ആണെന്നും, ചിത്രത്തിന്റെ റിലീസ് തീയതി തീരുമാനിച്ചിട്ടില്ല എന്നും വെളിപ്പെടുത്തിക്കൊണ്ട് സംവിധായകൻ അരുൺ ഗോപി തന്നെ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്.

Image may contain: 7 people, people smiling, beard

ഈ വരുന്ന റിലീസ് ഡേറ്റിനെ കുറിച്ച് രാമലീല ടീമിന് യാതൊരു വിധ അറിവുകളും  ഇല്ലെന്നും ചിത്രത്തിന്റെ റിലീസ് തീയതി അധികം വൈകാതെ തന്നെ അനൗൺസ് ചെയ്യുമെന്നും സംവിധായൻ അറിയിച്ചു. ചിത്രത്തിന്റെ രണ്ടു ടീസറുകൾ  ഇതിനോടകം പുറത്തിറങ്ങിയിരുന്നു.

രാമനുണ്ണി എന്ന രാഷ്ട്രീയ പ്രവര്‍ത്തകന്റെ കഥയാണ് ചിത്രം പറയുന്നത്. രാഷ്ട്രീയപ്രവര്‍ത്തകനായിരുന്ന രാഘവന്റെ മകനാണ് രാമനുണ്ണി. അച്ഛന്റെ രാഷ്ട്രീയ പാതകളെ പിന്തുടരുവാനൊന്നുമായിരുന്നില്ല രാമനുണ്ണിയുടെ തീരുമാനം. എന്നാല്‍ ആഗ്രഹിക്കുന്നപോലെയൊന്നുമല്ല, കാര്യങ്ങള്‍ നീങ്ങിയത്. അച്ഛന്റെ മരണമാണ് രാമനുണ്ണിയുടെ തീരുമാനങ്ങള്‍ മാറ്റിമറിച്ചത്. രാഘവന്റെ പാതയിലേക്കുതന്നെ രാമനുണ്ണിയും കടന്നുവന്നു. അതോടെ രൂപത്തിലും വേഷത്തിലും രാമനുണ്ണി വ്യത്യസ്തനായി ഒരു രാഷ്ട്രീയതന്ത്രജ്ഞനെപ്പോലെയായി രാമനുണ്ണിയുടെ നീക്കങ്ങള്‍. സ്വന്തം നിലനില്‍പ്പിനായി തട്ടകങ്ങള്‍ മാറിച്ചവിട്ടാനും മടിയില്ലായിരുന്നു. അമ്മ രാഗിണിയുടെ പ്രോത്സാഹനവും രാമനുണ്ണിക്ക് ലഭിച്ചു. ഒരു ഘട്ടത്തില്‍ ചില തിരിച്ചറിവുകള്‍ രാമനുണ്ണിക്കുണ്ടായി.

പുലിമുരുകൻറെ വൻവിജയത്തിന് ശേഷം മുളകുപ്പാടം ഫിലിംസ് നിർമ്മിക്കുന്ന ദിലീപ് നായകനായ ‘രാമലീല’. സച്ചിയുടെ തിരക്കഥയിൽ അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രയാഗ മാർട്ടിനാണ് നായിക.

Total
0
Shares

About admin