മലയാളികൾക്കും അന്യഭാഷയിലുള്ളവർക്കും ഒരുപോലെ പ്രിയങ്കരിയാണ് രമ്യ നമ്പീശൻ. പുതിയ ചിത്രം സത്യയുടെ വിശേഷങ്ങൾ പങ്കുവെക്കുന്നതിന്റെ ഇടയ്ക്ക് തമിഴ് വിനോദ വെബ്സൈറ്റായ ബിഹൈൻഡ്വുഡ്സ് നൽകിയ അഭിമുഖത്തിലാണ് പ്രണയതകർച്ചയെക്കുറിച്ച് രമ്യ തുറന്നു പറഞ്ഞത്.
ജീവിതത്തില്‍ പ്രണയ നൈരാശ്യം ഉണ്ടായിരുന്നോ എന്ന അവതാരകന്റെ ചോദ്യത്തിന് ഉണ്ടായിരുന്നുവെന്നാണ് രമ്യ മറുപടി നല്‍കിയത്. ”അതൊരു പ്രണയ തകര്‍ച്ചയാണെന്ന് പറയാന്‍ പറ്റില്ല. അത് എനിക്ക് സെറ്റായില്ലെന്ന് വേണം പറയാന്‍. വെറുപ്പും കോപവും എല്ലാം തോന്നിത്തുടങ്ങിയിരുന്നു. ദേഷ്യവും കോപവും എല്ലാം ഉണ്ടായിരുന്നു. അവനെ വെടിവെക്കണം എന്നുവരെ ആ സമയത്ത് തോന്നുമല്ലോ. ആ സമയത്ത് പരസ്പരം സംസാരിച്ച് പിരിയുകയായിരുന്നു”- രമ്യ വെളിപ്പെടുത്തി.
പരാജയം എന്ന് പറയാമെങ്കിലും എനിക്ക് ജീവിതത്തില്‍ പരാജയപ്പെടാന്‍ താല്പര്യമില്ല. അതുകൊണ്ട് ഞാന്‍ തന്നെയാണ് അതില്‍ നിന്നും പുറത്തുവന്നത്. ഇപ്പോള്‍ ഞാന്‍ പോരാടുകയാണ്, ജീവിതത്തില്‍ തോല്‍ക്കാതിരിക്കാന്‍. രമ്യ പറഞ്ഞു.
മുന്‍ കാമുകന് ഇപ്പോള്‍ നിരാശയിലായിരിക്കും. ഇത്രയും വലിയ താരത്തെയാണല്ലോ ഒഴിവാക്കിയതെന്ന് അദ്ദേഹം വിചാരിക്കുന്നുണ്ടാവും. അവതാരകന് പറഞ്ഞു.
അതെനിക്ക് അറിയില്ല. അക്കാര്യം അദ്ദേഹത്തോട് തന്നെ ചോദിക്കണം. രമ്യ പറഞ്ഞു.
ചായ ഇല്ലാതെ എനിക്ക് ഒരു നിമിഷം പോലും മുന്നോട്ട് പോകാന്‍ പറ്റില്ല. എന്തൊരു മാനസിക വിഷമം ഉണ്ടെങ്കിലും ചായയോ ബിരിയാണിയോ തന്നാല്‍ ഞാന്‍ ഓകെ ആകുമെന്നും രമ്യ പറഞ്ഞു.