Don't Miss

“ആ മോഹന്‍ലാല്‍ ചിത്രത്തെ തകര്‍ത്തത് എന്റെ ഈഗോ”; തുറന്നുപറഞ്ഞ് സത്യന്‍ അന്തിക്കാട്

രഘുനാഥ് പലേരിയുടെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 1994-ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമാണ് പിൻഗാമി. ഇറങ്ങിയ കാലത്ത് ചിത്രം ബോക്സ്‌ ഓഫീസിൽ പരാജയമായിരുന്നെങ്കിലും പിൽകാലത്ത് മോഹൻലാൽ അവതരിപ്പിച്ച ക്യാപ്റ്റൻ വിജയ്‌ മേനോൻ എന്ന കഥാപാത്രത്തെയും ചിത്രത്തെയും പ്രേക്ഷകർ ഏറ്റെടുത്തു. മോഹൻലാലിനൊപ്പം കനക, തിലകൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രം ടെലിവിഷനുകളിലൂടെ പിന്നീട് എത്തിയപ്പോൾ പ്രേക്ഷകർ വാനോളം വാഴ്ത്തി. നല്ലൊരു ചിത്രമായിട്ടും എന്തു കൊണ്ട് ഈ ചിത്രം പരജയമായിമാറി എന്നു ചിന്തിച്ചു. പതിവ് സ്റ്റൈലില്‍ നിന്ന് സത്യന്‍ അന്തിക്കാട് മാറി ഒരുക്കിയ ചിത്രമായിരുന്നു ഇത്. പിൻഗാമി എന്ന ചിത്രം റിലീസ് ചെയ്തത്, പ്രിയദർശൻ സംവിധാനം ചെയ്ത തേൻ മാവിൻ കൊമ്പത്ത് എന്ന ചിത്രത്തിനൊപ്പമായിരുന്നു. ഒരു നല്ലൊരു കംപ്ലീറ്റ് എന്റർടൈനറായ തേൻ മാവിൽ കൊമ്പത്തിന്റെ വൻ വിജയം, അന്നത്തെ എസ്പീരിമെന്റൽ സിനിമ എന്ന് വേണമെങ്കിൽ വിളിക്കാവുന്ന പിൻഗാമിയുടെ വിജയത്തിന് സാരമായി ബാധിച്ചുവെന്ന് പറയാം. പിന്‍‌ഗാമിക്ക് നേരിടേണ്ടി വന്ന പരാജത്തിനു പിന്നിലെ കാരണം തന്റെ തെറ്റായ തിരുമാനമായിരുന്നുവെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട് അടുത്ത ഇടക്ക് ഒരു അഭിമുഖത്തിൽ വെളുപ്പെടുത്തിരുന്നു.

 

തേന്മാവിന്‍ കൊമ്പത്തിനൊപ്പം പിന്‍‌ഗാമി റിലീസ് ചെയ്യേണ്ട എന്നും, കുറച്ച് മുന്നോട്ട് നീട്ടി വച്ചോളൂ എന്നും പ്രിയന്‍ എന്നോട് പറഞ്ഞിരുന്നു. പക്ഷെ എന്റെ ഈഗോ കാരണം ഞാനത് കേട്ടില്ല. ഒരേ സമയം രണ്ട് ചിത്രങ്ങളും റിലീസ് ചെയ്താല്‍ എന്താണ് കുഴപ്പമെന്ന് ചിന്തിച്ചു. എന്നാല്‍, വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നിയിരുന്നു, അന്ന് പ്രിയന്‍ പറഞ്ഞത് അനുസരിച്ചാല്‍ മതിയായിരുന്നുവെന്ന്” – സത്യന്‍ അന്തിക്കാട് പറയുന്നു.

പിന്‍ഗാമിക്ക് ശേഷം വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് വീണ്ടും സത്യന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ട് ഒരുമിച്ചത്.  2006 ലായിരുന്നു ഈ കൂട്ടുകെട്ട് വീണ്ടും ഒരുമിച്ചത്. രസതന്ത്രം ആയിരുന്നു ഇരുവരേയും വീണ്ടും ഒന്നിപ്പിച്ച ചിത്രം.

Total
0
Shares

About admin