Don't Miss

എം ജി രാധാകൃഷ്‌ണന്റെ ഭാര്യ പത്മജ രാധാകൃഷ്‌ണൻ അന്തരിച്ചു

സംഗീത സംവിധായകന്‍ പരേതനായ എം.ജി.രാധാകൃഷ്ണന്റെ ഭാര്യ പത്മജ രാധാകൃഷ്ണന്‍(68) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം.
2013 ല്‍ പുറത്തിറങ്ങിയ മിസ്റ്റര്‍ ബീന്‍ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വേണ്ടി പത്മജ രാധാകൃഷ്ണന്‍ വരികളെഴുതിയിട്ടുണ്ട്. എം ജി രാധാകൃഷ്‌ണന്‍ സംഗീതം ചെയ്‌തിട്ടുള്ള ലളിതഗാനങ്ങള്‍ രചിച്ചിരുന്നു.
‌‌
തിരുവനന്തപുരത്തെ സാംസ്‌കാരിക സാഹിത്യ രംഗങ്ങളില്‍ സജീവസാന്നിധ്യമായിരുന്നു. മകന്‍ എം ആർ രാജാകൃഷ്‌ണന്‍ ചെന്നൈയില്‍ സൗണ്ട് ഡിസൈനറാണ്. മകള്‍ കാര്‍ത്തിക ദുബായിലാണ്‌.

About admin