Don't Miss

കുഞ്ഞാലി മരകാറായി മോഹൻലാൽ : പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടാണ് മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ടീം. ഒപ്പത്തിന് ശേഷം താരരാജാവും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്നുവെന്ന പുതിയ വാര്‍ത്തയാണ് സിനിമാ ലോകത്തു നിന്നും വരുന്നത്. ബിഗ് ബജറ്റ് ചിത്രമാണ് ഒരുങ്ങുന്നത്.

കേരള ചരിത്രത്തില്‍ പ്രാധാന്യമുള്ള കുഞ്ഞാലി മരക്കാറുടെ വ്യക്തമായ ചിത്രം ലഭിക്കാനുള്ള ഗവേഷണത്തിലാണ് താനെന്നും പത്തു മാസത്തിനകം ഗവേഷണം പൂര്‍ത്തിയാകുമെന്നും പ്രിയദര്‍ശന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മഹേഷിന്‍റെ പ്രതികാരം എന്ന ചിത്രത്തിന്റെ തമിഴ് റീമേക്ക് നിമിറിന്റെ ചിത്രീകരണ തിരക്കിലാണ് പ്രിയദര്‍ശന്‍. ഇതിന് ശേഷമേ കുഞ്ഞാലിമരയ്ക്കാര്‍ ചിത്രത്തിന്റെ ജോലികള്‍ തുടങ്ങുകയുള്ളുവെന്നും സംവിധായകന്‍ പറഞ്ഞു. ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. മോഹന്‍ലാലും പ്രിയദര്‍ശനും 44 സിനിമകളില്‍ ഒന്നിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലത്തെ ചിത്രമായ ഒപ്പം വന്‍ ഹിറ്റായിരുന്നു.

About admin