ഫഹദ് ഫാസലിന്റെ അടുത്ത തമിഴ് ചിത്രം മണിരത്നത്തിനൊപ്പമായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കാട്ര് വെളിയിടൈക്കു ശേഷം മണി രത്നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഫഹദ് നായകനായെത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ .
സുഹാസിനിയുമായി അടുപ്പമുള്ള ഒരു മലയാളി നടി ചെന്നൈയില്‍ ഫഹദ് ഫാസില്‍ നായകനായ തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നുവെന്നും സിനിമ കണ്ടതിന് ശേഷം മണിരത്നം ഫഹദിനെ വിളിച്ചു സംസാരിച്ചിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.കാട്ര് വെളിയിടെ എന്ന മണിരത്നം ചിത്രത്തിലും ഫഹദിനെ നായകനാക്കാന്‍ ആലോചിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ശിവകാര്ത്തികേയന്റഎ വേലൈക്കാരന് എന്ന ചിത്രത്തിലൂടെയാണ് ഫഹദ് തമിഴകത്തേയ്ക്ക് അരങ്ങേറ്റം കുറിക്കുന്നത്.